കോട്ടയം :.കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ പാലാരിവട്ടം പിഒസിയില്‍ നടന്ന ഭാരവാഹികളുടെ സമ്മേളനത്തില്‍ കര്‍മപദ്ധതികൾ ഉദ്ഘാടനം ചെയ്തു.
2021-22 വര്‍ഷത്തെ ടീച്ചേഴ്സ് ഗില്‍ഡിന്റെ കര്‍മപദ്ധതിയാണ് കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് കോഴിക്കോട് രൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. ജെന്സണ് പുത്തന്‍ വീട്ടിലിനു നല്കി ഉദ്ഘാടനം ചെയ്തത് .
ടീച്ചേഴ്സ് ഗില്‍ഡിന്റെ യൂണിറ്റ് തലം മുതല്‍ രൂപതാ, മേഖലാ, സംസ്ഥാന തലം വരെയുള്ള കര്‍മപദ്ധതികളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ പഠന വിഷയമായ ‘അധ്യാപക ശാക്തീകരണത്തിലൂടെ വിദ്യാര്‍ഥി മികവ് ‘എന്ന വിഷയം ആസ്പദമാക്കിയാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.
സംസ്ഥാന പ്രസിഡന്റ് ബിജു ഒളാട്ടുപുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ചാള്‍സ് ലെയോണ്‍ മുഖ്യസന്ദേശം നല്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group