കുട്ടികളിലെ കഴിവുകൾ കണ്ടെത്താനുള്ള ശ്രമങ്ങള്‍ അധ്യാപകര്‍ നടത്തണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്.
കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ഗശേഷിയെ വിദ്യാഭ്യാസ പ്രക്രിയയോട് സമന്വയിപ്പിക്കാന്‍ കഴിയണം. ഇതിനായി വിദ്യാര്‍ത്ഥികളും മാതാപിതാക്കളും അധ്യാപകരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം – അങ്കമാലി അതിരൂപതയുടെ ആതിഥേയത്വത്തില്‍ നടന്ന വെബിനാറിൽ അതിരൂപതാ പ്രസിഡന്റ് ജീബ പൗലോസ് അധ്യക്ഷത വഹിച്ചു. ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന ഡയറക്ടര്‍ ഫാ.ആന്റണി അറയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കവി പ്രഫ. വി. മധുസൂദനന് നായർ പ്രഭാഷണം നടത്തി.
മുന്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. ചാള്‍സ് ലെയോണ്‍ മോഡറേറ്ററായിരുന്നു. എറണാകുളം -അങ്കമാലി കോര്‍പറേറ്റ് മാനേജര്‍ ഫാ.തോമസ് നങ്ങേലിമാലില്‍, സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം, സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ടി. വര്‍ഗീസ്, ട്രഷറര്‍ മാത്യു ജോസഫ്, ജെയ്നി ജോണ്‍, ബിജു, ആന്‍സി എന്നിവര്‍ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group