മഴയ്ക്ക് താൽകാലിക ശമനം

കേരളത്തിൽ മഴയ്ക്ക് താൽകാലിക ശമനം. എന്നാൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നുണ്ടെന്ന മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്.
ഏറ്റവും പുതിയ കാലാവസ്ഥ പ്രവചന പ്രകാരം അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഒന്നും തന്നെയില്ല. എന്നാൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതിന്‍റെ വിവരങ്ങളും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നവംബർ 15 ഓടെ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇത് നവംബർ 16 ഓടെ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുമെന്നാണ് വിവരം. പുതിയ തീവ്രമർദ്ദം നവംബർ 16 ന് രൂപപ്പെടുന്നതോടെ സംസ്ഥാനത്തെ മഴ സാഹചര്യം വീണ്ടും ശക്തമായേക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group