വത്തിക്കാനിൽ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ സിനഡിൽ പങ്കെടുക്കുന്നവരിൽ 10പേർ ഇന്ത്യയിൽ നിന്നുള്ളവർ ഇവരുടെ പേരുവിവരം ഇന്നലെ വത്തിക്കാൻ പ്രസിദ്ധീകരിച്ചു. ആകെ 364 പേർ പങ്കെടുക്കുന്ന സിനഡിൽ മലയാളി മെത്രാന്‍മാര്‍ ഉള്‍പ്പെടെ പത്തുപേരാണ് ഇന്ത്യയിൽ നിന്നുള്ളത്.
സീറോമലബാർ സഭയിൽനിന്ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പാംപ്ലാനി, സീറോമലങ്കര സഭയിൽനിന്ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാബാവ, ലത്തീൻ സഭയിൽനിന്ന് കർദ്ദിനാൾ ഡോ.ഫിലിപ്പ് നേരി ഫെറാവോ, കർദ്ദിനാൾ അന്തോണി പുള, ആർച്ച് ബിഷപ്പ് ഡോ.ജോർജ് അന്തോണി സാമി, ബിഷപ്പ് ഡോ.അലക്സ് വടക്കുംതല എന്നിവർ പങ്കെടുക്കും.
കർദ്ദിനാളുമാരുടെ ഉപദേശകസമിതി അംഗമായ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്, സന്യാസിനികളുടെ പ്രതിനിധിയായി സിആർഐ വനിതാവിഭാഗം അധ്യക്ഷയും അപ്പസ്തോലിക് കാർമൽ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറലുമായ സിസ്റ്റർ മരിയ നിർമലീനി എന്നിവരാണ് ഇന്ത്യയിൽനിന്നുള്ള മറ്റു രണ്ടുപേർ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group