ഭക്തി സാന്ദ്രമായി ഇരിങ്ങാലക്കുട രൂപതയിലെ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസ് പ്രദക്ഷിണത്തിൽ പങ്കെടുത്തത് പതിനായിരങ്ങള്‍

കത്തോലിക്ക വിശ്വാസത്തിന്റെ മഹനീയ സാക്ഷ്യമായി ഇരിങ്ങാലക്കുട രൂപതയിലെ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസ്.ദിവ്യകാരുണ്യ കോൺഗ്രസിന്റെ ഭാഗമായി നടത്തപ്പെട്ട നഗരം ചുറ്റിയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ പങ്കെടുത്തത് പതിനായിരങ്ങൾ.

കത്തീഡ്രൽ അങ്കണത്തിലെ പന്തലുകളിലും സെമിനാർ നടന്ന ഏഴ് കേന്ദ്രങ്ങളിലും വൻ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്.

ജപമാലയുമേന്തി ദിവ്യകാരുണ്യനാഥനെ സ്‌തുതിച്ചുകൊണ്ടായിരുന്നു വിശ്വാസികൾ പ്രദക്ഷിണത്തിൽ അണിനിരന്നത്. രൂപതയിലെ 141 ഇടവകകളെ സൂചിപ്പിച്ചുകൊണ്ട്, 141 പൊൻകുരിശുകളും പട്ടുകുടകളും പേപ്പൽ പതാകകൾക്കു പിന്നിൽ ഓപ്പയും മോറിസും ധരിച്ച ദർശന സമൂഹാംഗങ്ങളും ഈ വർഷം ആദ്യകുർബാന സ്വീകരണം നടത്തിയ കുഞ്ഞുങ്ങൾ അവരുടെ ആദ്യകുർബാന സ്വീകരണ വേഷത്തിലും അണിനിരന്നു.

കോൺഗ്രിഗേഷൻ അടിസ്ഥാനത്തിൽ സിസ്റ്റേഴ്‌സ്, തൊട്ടുപിറകിൽ ധൂപക്കുറ്റിയും ചെറുമണികളുമായി അൾത്താര സംഘക്കാരും ഇവർക്കു പിറകിൽ വെ ള്ള ഉടുപ്പ് ധരിച്ച് തലയിൽ കിരീടം ചൂടി കയ്യിൽ സ്റ്റാർ വടിയും പിടിച്ച് കുഞ്ഞു മാലാഖമാരും നിരന്നു. തുടർന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കൈകളിലേന്തി ദിവ്യകാരുണ്യം വഹിച്ച വാഹനം. പ്രദക്ഷിണം പള്ളിയിൽ എത്തിച്ചേർന്നതോടെ ദിവ്യകാരുണ്യ ആശീർവാദത്തോടെ ദിവ്യകാരുണ്യ കോൺഗ്രസ് സമാപിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m