കൊളോസിയത്തിലെ കുരിശിന്റെ വഴിയിൽ ഇത്തവണ പങ്കെടുത്ത് പതിനായിരങ്ങൾ

ദുഃഖവെള്ളിയാഴ്ച കൊളോസിയത്തിൽ നടന്ന കുരിശിന്റെ വഴിയിൽ പങ്കെടുത്തത് 20,000 ത്തിലധികം വിശ്വാസികൾ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഈ പ്രാർത്ഥനാ ശുശ്രൂഷയിൽ പങ്കെടുത്തു.

കടുത്ത തണുപ്പും ആരോഗ്യപ്രശ്നങ്ങളും കാരണം പരിശുദ്ധ പിതാവ് ഇത്തവണ കൊളോസിയത്തിലെ കുരിശിന്റെ വഴിയിൽ പങ്കെടുത്തില്ല.പത്ത് വർഷത്തിനിടയിൽ ഫ്രാൻസിസ് പാപ്പാ ആദ്യമായണ് കൊളോസിയത്തിലെ കുരിശിന്റെ വഴിയിൽ പങ്കെടുക്കാതിരുന്നത്.

‘യുദ്ധത്തിന്റെ ലോകത്ത് സമാധാനത്തിന്റെ ശബ്ദം’ എന്നതാണ് വത്തിക്കാൻ ഈ വർഷത്തെ കുരിശിന്റെ വഴിയിൽ തിരഞ്ഞെടുത്ത സന്ദേശം.വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട ആളുകൾ തങ്ങളുടെ ധ്യാന ചിന്തകൾ കുരിശിന്റെ വഴി മദ്ധ്യേ പങ്കുവെച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group