ജമ്മുകശ്മ‌ീരിലെ ദോഡയിൽ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം; മൂന്ന് ദിവസത്തിനിടെ മൂന്നാം സംഭവം

ജമ്മുകശ്മീരിലെ ദോഡയില്‍ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ആക്രമണമുണ്ടായത്.

മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് കശ്മീരില്‍ ഭീകരാക്രമണം ഉണ്ടാവുന്നത്. സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഇപ്പോഴും നടക്കുകയാണെന്ന് കശ്മീർ പൊലീസ് അറിയിച്ചു.

ജമ്മുകശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ദോഡയിലെ ഛത്തർഗാലയിലുള്ള സൈനിക ബേസിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് അഡീഷണല്‍ ഡയറക്ർ ജനറല്‍ ഓഫ് പൊലീസ് ആനന്ദ് ജെയിൻ പറഞ്ഞു.ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് എ.ഡി.ജി.പി വ്യക്തമാക്കി.

നേരത്തെ കത്വയില്‍ ഭീകരർ നടത്തിയ ആക്രണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവമുണ്ടായി മണിക്കൂറുകള്‍ക്കകമാണ് പുതിയ ആക്രമണം നടന്നിരിക്കുന്നത്. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്ബ് തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെ ഭീകരാക്രമണമുണ്ടായിരുന്നു. ആക്രമണത്തില്‍ ഒമ്ബത് പേർ കൊല്ലപ്പെടുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m