ഫ്രാൻസിൽ ഭീകരാക്രമണം തുടർക്കഥയാകുന്നു

പാരിസ്: ഫ്രാൻസിൽ വീണ്ടും ഭീകരാക്രമണം ആവർത്തിക്കുന്നു. സാമുവൽ പാറ്റി എന്ന അദ്ധ്യാപകനെ ഇസ്ലാമിക തീവ്രവാദി കഴുത്തറുത്ത് കൊലപ്പെടുത്തിയത്തിന്റെ  നടുക്കം മാറും മുൻപ് ഫ്രാൻസിൽ വീണ്ടും ക്രൈസ്തവ ദേവാലയത്തിന് സമീപം ഇസ്ലാമിക തീവ്രവാദി നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഒരു വൃദ്ധനുൾപ്പെടെ രണ്ട് സ്ത്രീകളും ഒരു പുരുഷനാണ് പ്രാദേശിക സമയം രാവിലെ കൊല്ലപ്പെട്ടത്. രാവിലെ ഒൻപത് മണിയോടെ നോട്ര-ഡാം ബസലിക്കയിലാണ് ഭീകരാക്രമണം അരങ്ങേറിയത്.

  ആക്രമണം ഭീകരപ്രവർത്ഥനമാണെന്ന്  നീസ് മേയർ അറിയിച്ചു. അക്രമിയെ പോലീസ് കസ്റ്റഡിയിൽ ഏടുത്തതായും നോട്ര – ഡാം ബസലിക്കയുടെ സമീപത്താണ് ആക്രമണം നടന്നതെന്നും നീസ് മേയർ  ക്രിസ്ത്യൻ എസ്ട്രോസിൽ ട്വിറ്ററിൽ രേഖപ്പെടുത്തി. നഗരത്തിലെ പ്രധാന വാണിജ്യ മേഖലയായ ജീൻ മെഡിസിൽ അവന്യൂവിലുള്ള ദേവാലയത്തിന് ചുറ്റും പോലീസ് കനത്ത സുരക്ഷാ വലയം സ്ഥാപിച്ചിട്ടുണ്ട്. ആക്രമണത്തിന് മുൻപും ശേഷവും അക്രമകാരി “അള്ളാഹു അക്ബർ” എന്ന് ആക്രോശിച്ചതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി.

പാരീസിലെ മിഡിൽ സ്കൂൾ അധ്യാപകൻ സാമുവേൽ പാറ്റിയെ  മതനിന്ദ ആരോപിച്ച് തീവ്ര ഇസ്ലാമിക നിലപാടുള്ള യുവാവ് കൊലപ്പെടുത്തിയതിനെതിരെ ശക്തമായ പ്രതിഷേധം ഫ്രാൻസിൽ അരങ്ങേറിയിരുന്നു. പ്രവാചക നിന്ദ തുറന്നു കാട്ടുന്ന കാർട്ടൂൺ പ്രദർശിപ്പിച്ചു എന്നാരോപിച്ചായിരുന്നു കൊലപാതകം. നീസ്  ആക്രമണവും സാമുവൽ പാറ്റിയുടെ കൊലപാതകവും തമ്മിൽ ബന്ധമുണ്ടോയെന്ന് അധികൃതർ അന്വേഷിച്ച് വരികയാണ്. 2016-ൽ  ഒരു വൈദികനെ കൊലപ്പെടുത്തിയ സംഭവവും ഈ സാഹചര്യത്തിൽ അന്വേഷിക്കണമെന്ന് ക്രൈസ്തവ അനുകൂല സംഘടനകൾ ആവശ്യപ്പെട്ടു. നിരന്തരം ആവർത്തിക്കപ്പെടുന്ന ആക്രമണങ്ങൾക്ക് വിരാമമിടാൻ തക്കതായ നടപടി പൊലീസും ഭരണകൂടവും സ്വീകരിച്ച് വരികയാണ്.