കെനിയയിൽ തീവ്രവാദി ആക്രമണo:ആറ് ക്രൈസ്തവർ കൊല്ലപ്പെട്ടു..

കെനിയയിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ ആറ് ക്രൈസ്തവർ കൊല്ലപ്പെട്ടതായും നിരവധിപേർക്ക്‌ പരിക്കേറ്റതായും റിപ്പോർട്ട്.
ജനുവരി മൂന്നിനു നടന്ന തീവ്രവാദി ആക്രമണത്തിലാണ് ആറ് ക്രൈസ്തവർ കൊല്ലപ്പെട്ടത്.കെനിയയിലെ ലാമു വെസ്റ്റിലെ വിധു ഗ്രാമത്തിൽ അൽ ഷബാബ് തീവ്രവാദികളാണ് ആക്രമണം നടത്തിയത്.

“ഏഴ് വീടുകൾ പൂർണ്ണമായും കത്തി നശിച്ചു. നാല് ആളുകളുടെ മൃതദേഹങ്ങൾ വീടുകൾക്കുള്ളിൽ തിരിച്ചറിയാൻ കഴിയാത്തവിധമാണ്. ഒരു മൃതദേഹം വീടിനു മുന്നിൽ കത്തിച്ച നിലയിലും മറ്റൊരു മൃതദേഹം തലയറുത്ത രീതിയിലുമാണ് കണ്ടെത്തിയിരിക്കുന്നത്.സൊമാലിയൻ തീവ്രവാദികളുടെ ആക്രമണത്തിൽ നിന്ന് കെനിയയിലെ ക്രൈസ്തവരെ സംരക്ഷിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ വേണ്ടത്ര നടപടിയെടക്കാത്തത് മനസ്സിലാകുന്നില്ല. – മജംബെനിയിലെ ഒരു പ്രാദേശിക ദൈവാലയത്തിലെ ശുശ്രൂഷകനായ സ്റ്റീഫൻ സില പറഞ്ഞു.കെനിയയിലെ ക്രൈസ്തവർ വിവിധ തരത്തിലുള്ള ആക്രമണം നേരിടുകയാണെന്നും അധികൃതർ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group