ക്രിസ്തുമസ് രാത്രിയിൽ നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ തീവ്രവാദ ആക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു.

Terrorist attack on Christians in Nigeria on Christmas night; Seven people were killed

അബൂജ: ക്രിസ്തുമസ് ദിനത്തിൽ നൈജീരിയയിലെ ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമത്തിൽ തീവ്രവാദി ആക്രമണം. നൈജീരിയയിലെ ബൊർനോ സംസ്ഥാനത്തെ ഭൂരിപക്ഷ-ക്രിസ്ത്യൻ ഗ്രാമമായ പെമിയിൽ ബൊക്കോ ഹറാം തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു.

തീവ്രവാദികൾ പെമി ഗ്രാമത്തിൽ ആക്രമണം നടത്തി ഏഴു പേരെ കൊലപ്പെടുത്തി. ഏഴുപേരെ തട്ടികൊണ്ട് പോവുകയും ചെയ്തു. കൂടാതെ ഒരു ദൈവാലയവും ആശുപത്രിയും നിരവധി വീടുകളും അഗ്നിക്കിരയാക്കി. നിരവധി വീടുകൾ കൊള്ളയടിച്ചു. ഒരു ട്രക്കിൽ എത്തിയ തീവ്രവാദികൾ ഗ്രാമവാസികൾക്ക് നേരെ വെടിയുതുർത്തുകൊണ്ടാണ് അതിക്രമണങ്ങൾ തുടങ്ങി വച്ചത് എന്ന് ആക്രമണത്തെ അതിജീവിച്ച ഗ്രാമവാസികൾ വെളിപ്പെടുത്തി. നൈജീരിയയിൽ ക്രിസ്തുമസ് ദിനത്തിൽ ആക്രമണം ഉണ്ടാകുവാൻ സാധ്യത ഉണ്ടെന്നു നേരെത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group