കോംഗോയിലെ മബോയ മിഷൻ ആശുപത്രിക്കു നേരെ തീവ്രവാദികളുടെ ആക്രമണം. ആക്രമണത്തിൽ ഒരു കത്തോലിക്കാ സന്യാസിനി ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു. നിരവധിപ്പേരെ കാണാതായി. കോംഗോയിലെ ഇസ്ലാമിക് വിമത ഗ്രൂപ്പായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) ആയിരുന്നു ആക്രമണം നടത്തിയത്.
മബോയയിലെ കത്തോലിക്കാ ആശുപത്രി ലക്ഷ്യമാക്കി അർദ്ധരാത്രിയിൽ നടത്തിയ ഭീകരാക്രമണത്തിൽ രോഗികളും ഒരു ജീവനക്കാരനും കൊല്ലപ്പെടുകയും മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും അക്രമികൾ മോഷ്ടിക്കുകയും ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്റർ സിൽവി കലിമയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. അതിനു ശേഷം അവർ ആശുപത്രി തീയിട്ടു നശിപ്പിച്ചു.
ആശുപത്രിക്കു സമീപമുള്ള കടകളിൽ നിന്നും വീടുകളിൽ നിന്നും രണ്ട് സന്യാസിനിമാർ ഉൾപ്പെടെ നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group