നൈജീരിയയിലെ കടുന സംസ്ഥാനത്തിലെ ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രണത്തിൽ ആറ് ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു.
ഗ്രാമവാസികൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം.
ആക്രമണത്തിൽ എട്ടുപേർക്ക് പരിക്കേറ്റു.തോക്കുകൾ, വെട്ടുകത്തികൾ തുടങ്ങിയ മാരകായുധങ്ങളുമായിട്ടാണ് അക്രമികൾ എത്തിയത്. ഗ്രാമത്തിലെത്തിയ തീവ്രവാദികൾ വീടുകൾക്കുനേരെയും അവിടെ നിന്നിരുന്നവരുടെ നേർക്കും വെടിവയ്ക്കുകയായിരുന്നു. നൈജീരിയയുടെ ദേശീയ അസംബ്ലി അംഗമായ ഡാനിയൽ ആമോസ്, മെയ് 6 തിങ്കളാഴ്ച ഒരു പത്രപ്രസ്താവനയിൽ, ആറ് നിരപരാധികൾ കൊല്ലപ്പെട്ടതായും എട്ടുപേർക്ക് പരിക്കേറ്റതായും ചികിത്സയിലായതായും സ്ഥിരീകരിച്ചു.
കടുന സംസ്ഥാനത്ത് ക്രൈസ്തവരുടെ നിലനിൽപ്പിനു ഭീഷണിയാകുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ നൈജീരിയയിലെ സുരക്ഷാ ഏജൻസികളോട് നിയമസഭാംഗം ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group