ശ്രീലങ്ക :കൊളംബോയിലെ ക്രൈസ്തവദേവാലയങ്ങൾക്കുനേരേ 2019 ഈസ്റ്റർ ദിനത്തിൽ നടന്ന ഭീകരാക്രമണത്തിൽ ശ്രീലങ്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പങ്കിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച വൈദികനെ അറസ്റ്റ്ചെയ്യാൻ നീക്കo.
ലങ്കൻ രഹസ്യാന്വേഷണ വിഭാഗം ആക്രമണത്തിൽ ഇടപെട്ടിട്ടുണ്ടാകുമെന്നു ഫാ. സിറിൽ ഗാമിനി പറഞ്ഞതായി രഹസ്യാന്വേഷണവിഭാഗം തലവൻ മേജർ ജനറൽ സുരേഷ് സാലി നേരത്തെ ആരോപിച്ചിരുന്നു.
ഇതിന്റെ ചുവടുപിടിച്ച് ചോദ്യംചെയ്യലിനു ഹാജരാകാൻ ഫാ. സിറിലിനോടു ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് (സിഐഡി) ആവശ്യപ്പെടുകയായിരുന്നു. അറസ്റ്റ് മുന്നിൽക്കണ്ട് വൈദികൻ ശ്രീലങ്കൻ സുപ്രീംകോടതിയെ സമീപിച്ചു. മൗലികാവകാശങ്ങൾ സംരക്ഷിക്കണമെന്നായിരുന്നു ഫാ.സിറിലിന്റെ ആവശ്യം. ഈ സാഹചര്യത്തിലാണ് വൈദികന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കത്തോലിക്കാ സന്യസ്തർ സുപ്രീംകോടതി വളപ്പിനു പുറത്ത് പ്രതിഷേധിച്ചത്. നൂറുകണക്കിനു സന്യസ്തരണ് മൗനപ്രതിഷേധത്തിൽ പങ്കെടുത്തത്.
വൈദികൻ സുപ്രീംകോടതിയെ സമീപിച്ചതോടെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് അറ്റോർണി ജനറൽ വകുപ്പുവഴി സിഐഡി കോടതിയെ അറിയിച്ചു .
2022 ഏപ്രിൽ 20 നു കേസ് വീണ്ടും പരിഗണിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group