ഭീകരാക്രമണ പരാമർശത്തിൽ ക​ത്തോ​ലി​ക്ക വൈ​ദി​കന് അറസ്റ്റ് ഭീഷണി: പ്രതിഷേധം ശക്തമാക്കി സഭാ സമൂഹം..

ശ്രീലങ്ക :കൊ​​​​ളം​​​​ബോ​​​​യി​​​​ലെ ക്രൈ​​​​സ്ത​​​​വ​​​​ദേ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​നേരേ 2019 ഈ​​​​സ്റ്റ​​​​ർ ദി​​​​ന​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ശ്രീ​​​​ല​​​​ങ്ക​​​​ൻ ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ പ​​​​ങ്കി​​​​നെ​​​​ക്കു​​​​റി​​​​ച്ച് സം​​​​ശ​​​​യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ച വൈ​​​​ദി​​​​ക​​​​നെ അ​​​​റ​​​​സ്റ്റ്ചെ​​​​യ്യാ​​​​ൻ നീ​​​​ക്ക​​​​o.

ല​​​​ങ്ക​​​​ൻ ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ വി​​​​ഭാ​​​​ഗം ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഇ​​​​ട​​​​പെ​​​​ട്ടി​​​​ട്ടു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നു ഫാ. ​​​​സി​​​​റി​​​​ൽ ഗാമിനി പ​​​​റ​​​​ഞ്ഞ​​​​താ​​​​യി ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ​​​​വി​​​​ഭാ​​​​ഗം ത​​​​ല​​​​വ​​​​ൻ മേ​​​​ജ​​​​ർ ജ​​​​ന​​​​റ​​​​ൽ സു​​​​രേ​​​​ഷ് സാ​​​​ലി നേ​​​​ര​​​​ത്തെ ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

ഇ​​​​തി​​​​ന്‍റെ ചു​​​​വ​​​​ടു​​​​പി​​​​ടി​​​​ച്ച് ചോ​​​​ദ്യം​​​​ചെ​​​​യ്യ​​​​ലി​​​​നു ഹാ​​​​ജ​​​​രാ​​​​കാ​​​​ൻ ഫാ. ​​​​സി​​​​റി​​​​ലി​​​​നോ​​​​ടു ക്രി​​​​മി​​​​ന​​​​ൽ ഇ​​​​ൻ​​​​വെ​​​​സ്റ്റി​​​​ഗേ​​​​ഷ​​​​ൻ വ​​​​കു​​​​പ്പ് (സി​​​​ഐ​​​​ഡി) ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​റ​​​​സ്റ്റ് മു​​​​ന്നി​​​​ൽ​​​​ക്ക​​​​ണ്ട് വൈദികൻ ​​​​ ശ്രീ​​​​ല​​​​ങ്ക​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചു. മൗ​​​​ലി​​​​കാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഫാ.​​​​സി​​​​റി​​​​ലി​​​​ന്‍റെ ആ​​​​വ​​​​ശ്യം. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് വൈദികന് ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യം പ്ര​​​​ഖ്യാ​​​​പി​​​​ച്ച് ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ന്യ​​​​സ്ത​​​​ർ സു​​​​പ്രീം​​​​കോ​​​​ട​​​​തി വ​​​​ള​​​​പ്പി​​​​നു പു​​​റ​​​ത്ത് പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചത്. നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു സ​​​​ന്യ​​​​സ്ത​​​​രണ് മൗ​​​​ന​​​​പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തത്.

വൈ​​​​ദി​​​​ക​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​തോ​​​​ടെ ഇ​​​​തു​​​​വ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​ട്ടി​​​​ല്ലെ​​​​ന്ന് അ​​​​റ്റോ​​​​ർണി ജ​​​​ന​​​​റ​​​​ൽ വ​​​​കു​​​​പ്പു​​​​വ​​​​ഴി സി​​​​ഐ​​​​ഡി കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു .
2022 ഏ​​​​പ്രി​​​​ൽ 20 നു ​​​​കേ​​​​സ് വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group