അഞ്ച് ക്രൈസ്തവരെ തീവ്രവാദികൾ കൊലപ്പെടുത്തി

നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ വീണ്ടും ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം.

കജുരു കൗണ്ടിയിലെ മാരോ വാർഡിൽ സ്ഥിതി ചെയ്യുന്ന അംഗുവാൻ പോൾ എന്നറിയപ്പെടുന്ന എവേഹ്കോ ഗ്രാമത്തിൽ ആണ് തീവ്രവാദികൾ ഏറ്റവും ഒടുവിൽ ആക്രമണം നടത്തിയത്.

ആക്രമണത്തിൽ അഞ്ച് ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു.
ഫുലാനി തീവ്രവാദികളെന്ന് സംശയിക്കുന്ന അക്രമികൾ, ഏകദേശം 2:15- ന്, എ. കെ 47 തോക്കുകളും വെട്ടുകത്തികളുമായി ഗ്രാമത്തിലേക്ക് ഇരച്ചുകയറി. ഈ സമയം ഒരു കൂട്ടം ഗ്രാമത്തിൽ ക്രിസ്ത്യാനികളുടെ ഒരു പ്രാർഥനാ സമ്മേളനം നടക്കുന്നുണ്ടായിരുന്നു. വിശ്വാസികളുടെ ഇടയിലേക്ക് കയറി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടതായി പ്രദേശവാസികൾ ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐ. സി. സി) ജീവനക്കാരനോട് വെളിപ്പെടുത്തി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group