രോഗകാലത്തെ അതിജീവിച്ച ജസ്റ്റിൻ ബീബറിന്റെ വിശ്വാസ സാക്ഷ്യം വൈറലാകുന്നു

മില്യൻ കണക്കിന് ഫോളവേഴ്സുളള പോപ്പ് ഗായകനാണ് ജസ്റ്റിൻ ബീബർ. അദ്ദേഹം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ കുറിച്ച വിശ്വാസ സാക്ഷ്യം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്.

റാംസെ ഹണ്ട് സിൻഡ്രോം എന്ന രോഗം മൂലം മുഖത്തിന്റെ പാതിഭാഗം നിർജീവ അവസ്ഥയിലായ അദ്ദേഹം പൊതു പരിപാടികളിൽ നിന്ന് വിട്ടു നിന്നിരുന്നു. ഈ രോഗത്തിന്റെ ദിനങ്ങളിൽ ക്രിസ്തുവിന്റെ സ്നേഹത്തിന്റെ സാമിപ്യത്തെ കുറിച്ചുള്ള അറിവാണ് പുതുജീവിതത്തിലേക്ക് തന്നെ നയിച്ചതെന്നും, ഈ അവസരത്തിൽ ദൈവവിശ്വാസമാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും ജസ്ററിൻ ബീബർ ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നു.

ഈ രോഗം ബാധിച്ചതിൽ പിന്നെയും തനിക്ക് വലതുവശത്തെ കണ്ണ് ചിമ്മാനോ ചുണ്ട് അനക്കാനോ മൂക്ക് വികസിപ്പിക്കാനോ കഴിയുന്നില്ലെന്നും താരം മുൻപ് വീഡിയോയിൽ പറഞ്ഞിരുന്നു.

“അവിടുന്ന് എന്നെ പൂർണ്ണമായി അറിയുന്നുവെന്ന് ഞാനോർമ്മിക്കാറുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഇരുണ്ടവശങ്ങൾ അവിടുത്തേക്ക് അറിയാം..ഇത്തരമൊരു കാഴ്ചപ്പാട് എന്നെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസകരമായിരുന്നു. ജീവിതത്തിലെ ഇരുണ്ട മുഖങ്ങളെ അഭിമുഖീകരിക്കാൻ ഇതെനിക്ക് ധൈര്യം നൽകി. ഇതെല്ലാം കടന്നു പോകും എന്ന് എനിക്ക് മനസ്സിലായി. കാരണം ക്രിസ്തു എന്റെ അടുക്കലുണ്ടായിരുന്നു. ജസ്റ്റിൻ കുറിക്കുന്നു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group