പ്രസംഗത്തേക്കാൾ പ്രധാനപ്പെട്ടത് ജീവിതസാക്ഷ്യമാണെന്ന് ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഇറ്റലിയിലെ സ്‌പൊളേത്തൊ- നോർച്ച അതിരൂപതയിൽ നിന്ന് വത്തിക്കാനിലെത്തിയ 2500ൽപ്പരം തീർത്ഥാടകരെ പോൾ ആറാമൻ ഹാളിൽ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.
സൗന്ദര്യം തേടണമെങ്കിൽ നാം വസ്തുക്കളുടെ ഹൃദയത്തിലേക്ക് പോകണമെന്ന് പറഞ്ഞ പാപ്പ, സഭയിൽ അപ്രധാനങ്ങളും ഉപരിപ്ലവങ്ങളുമായവയിൽ ശ്രദ്ധപതിച്ച് സമയം കളയാതെ ആദിമ സമൂഹങ്ങളിലേക്കു നോക്കുകയും പ്രാർത്ഥന, ഉപവി, പ്രഘോഷണം എന്നീ മുൻഗണനാർഹമായവയിൽ ശ്രദ്ധിക്കുകയും ചെയ്യണമെന്നും പാപ്പാ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group