കൊച്ചി: കേരള യുവജനതയെ പാഴ് ജന്മങ്ങളാക്കി മാറ്റുന്ന മയക്കുമരുന്ന് ലോബിയുടെ തായ്‌വേര് അറുക്കണമെന്ന് മദ്യ വിരുദ്ധ സമിതി സംസ്ഥാന ചെയർമാൻ ബിഷപ്പ് യൂഹാനോൻ മാർ തിയോഡേഷ്യസ് പറഞ്ഞു. പാലാരിവട്ടം പിഓസി യിൽ കെസിബിസി മദ്യ വിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് ലോബി കേരളത്തിൽ പിടിമുറുക്കിയിരിക്കുകയാണ്. യുവാക്കൾ വളരെ വേഗം ലഹരിക്കടിപ്പെടുന്നു. സർക്കാർ സംവിധാനങ്ങൾ ലഹരിക്കെതിരെ അതിശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ബിഷപ്പ് തുടർന്ന് പറഞ്ഞു.
മയക്കുമരുന്നിന്റെ വിൽപ്പനയും ഉപയോഗവും വർദ്ധിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ലഹരി വിമുക്ത കുടുംബ കൂട്ടായ്മകൾ രൂപതകൾ തോറും രൂപീകരിക്കാൻ തീരുമാനിച്ചതായും കെസിബിസി മദ്യ വിരുദ്ധ സമിതി ജനറൽ സെക്രട്ടറി ഫാ.ജോൺ അരീക്കൽ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group