ബസിലിക്ക പദവിയിലേക്ക് മാഹി സെന്റ് തെരേസാ തീർത്ഥാടന കേന്ദ്രത്തെ ഉയർത്തിയതിന്റെ ഭാഗമായി കൃതജ്ഞതാ ബലിയർപ്പണം നടത്തി. ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് കോഴിക്കോട് ബിഷപ്പ് ഡോ.വർഗീസ് ചക്കാലയ്ക്കൽ കാർമികത്വം വഹിച്ചു. രാവിലെ പള്ളിയിലെത്തിയ ബിഷപ്പിന് ഇടവക വികാരി ഫാ. വിൻസെൻ്റ് പുളിക്കലിൻ്റ നേതൃത്വത്തിൽ സ്വീകരണം നല്കി. കൃതജ്ഞതാ ബലിയർപ്പണത്തിനു ശേഷം കേക്ക് മുറിച്ച് ബിഷപ്പ് ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു. ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലിന്റെ മെത്രാഭിഷേക രജത ജൂബിലി ആഘോഷവും രാവിലെ ആരംഭിച്ചു.
വടക്കൻ കേരളത്തിൽ ആദ്യമായാണ് ഒരു ദേവാലയം ബസിലിക്കയായി ഉയർത്തപ്പെടുന്നത്. പുതുച്ചേരി സംസ്ഥാനത്തെ രണ്ടാമത്തെയും കേരളത്തിലെ പതിനൊന്നാമത്തെയും ബസിലിക്കയാണിത്. മാഹി പളളി സ്ഥാപിച്ചിട്ട് 300 വർഷം പൂർത്തിയായതിൻ്റെ ആഘോഷവും കോഴിക്കോട് രൂപത ശതാബ്ദി ആഘോഷവും നടക്കുന്ന വേളയിൽ ലഭിച്ച ബസിലിക്ക പദവി രൂപതയ്ക്കുള്ള അംഗീകാരം കൂടിയായി. നവംബർ 21 നാണ് പള്ളി ബസിലിക്ക പദവിയിലേക്ക് ഉയർന്നത്. ഇനി എല്ലാ വർഷവും നവംബർ 21 ന് വാർഷികാഘോഷ പരിപാടികൾ നടക്കുമെന്നും ബസിലിക്ക പദവിയിലേക്ക് ഉയർന്നതിന്റെ ആഘോഷങ്ങളും ഉടനെ ഉണ്ടാകുമെന്നും അധികാരികൾ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group