1500 വര്‍ഷം പഴക്കമുള്ള ദൈവാലയം ഒടുവില്‍ വിശ്വാസികള്‍ക്ക് തുറന്നു നൽകി

തുര്‍ക്കിയിലെ 1500 വര്‍ഷം പഴക്കമുള്ള ക്രെെസ്തവ ദൈവാലയം വിശ്വാസികള്‍ക്കായി തുറന്നു നല്കി.

വിശുദ്ധ നിക്കോളാസിന്‍റെ നാമധേയത്തിലുള്ള പ്രസ്തുത ദൈവാലയം യൂണിസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒന്നാണ്.

ക്രിസ്തുമസ് നാളില്‍ സമ്മാനവുമായി എത്തുന്ന കുട്ടികളുടെ പ്രിയപ്പെട്ട ക്രിസ്തുമസ് അപ്പൂപ്പന്‍ അല്ലെങ്കില്‍ സാന്താക്ലോസ് എന്ന കഥാപാത്രം പിറവിയെടുത്തത് വിശുദ്ധ നിക്കോളാസിന്‍റെ പ്രവൃത്തികളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടായിരുന്നു. വിശുദ്ധ നിക്കോളാസ് പാവപ്പെട്ടവരെ സഹായിക്കുമ്പോള്‍ താന്‍ ആരെന്ന് വെളിപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതില്‍ നിന്നുമാണ് ക്രിസ്മസ് പാപ്പ രൂപമെടുക്കുന്നത്. 4ആം നൂറ്റാണ്ടില്‍ ജീവിച്ചു മരിച്ച വിശുദ്ധ നിക്കോളാസ് അന്ത്യാവിശ്രമം കൊള്ളുന്നിടത്താണ് ഈ ക്രെെസ്തവ ദൈവാലയം പണിതത്. 1500 വര്‍ഷം മുന്‍പ് പണി തീര്‍ത്തതിനാല്‍ കാലാധിക്യത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായി വന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി തുര്‍ക്കി സാംസ്കാരിക വിനോദ സഞ്ചാര വകുപ്പിന്‍റെ നേതൃത്വത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തങ്ങള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. പുരാതന ദൈവാലയം എന്നതിലുമപ്പുറം ദൈവാലയ നിര്‍മ്മിതിയിലും അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കലകളും ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. അതുകൊണ്ടുതന്നെ ഇവ സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമായതിനാല്‍ സംരക്ഷണ മേല്‍ക്കൂരയുടെ നിര്‍മ്മാണം, ബൈസന്‍റൈന്‍ കലയുടെയും വാസ്തുവിദ്യയുടെയും പ്രതിഫലനങ്ങളായ ചുവര്‍ ചിത്രങ്ങളുടെയും, മൊസൈക്ക് തറയുടെയുമെല്ലാം പുനരുദ്ധാരണം വളരെ പ്രാധാന്യത്തോടെയാണ് നിര്‍വഹിച്ചത്. സമുദ്രനിരപ്പില്‍ നിന്നും 3 അടി താഴെ സ്ഥിതി ചെയ്യുന്ന ദേവാലയത്തെ ഭൂമിയിലെ ഈര്‍പ്പത്തില്‍ നിന്നും, മഴയില്‍ നിന്നും സംരക്ഷിക്കുവാനും, ദേവാലയത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group