34-ാമത് ചങ്ങനാശേരി അതിരൂപതാദിനം ആഘോഷങ്ങളില്ലാതെ നടക്കും.

34-ാമത് അതിരൂപതാദിനം ലളിതമായ ചടങ്ങുകളോടെ മെയ് 20-ന് അതിരൂപത കേന്ദ്രത്തില്‍ ആചരിക്കും. കോട്ടയം ലൂര്‍ദ്ദ് ഫൊറോന പള്ളിയില്‍ നടത്താനിരുന്ന പരിപാടികള്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ എല്ലാവിധ ആഘോഷങ്ങളും ഒഴിവാക്കി അതിരൂപതാകേന്ദ്രത്തില്‍ നിന്നും ഓണ്‍ലൈനിലാണ് ക്രമീകരിച്ചിരിക്കുന്നത്.അതിരൂപതാദിനത്തിനൊരുക്കമായി സ്വര്‍ഗ്ഗാരോഹണത്തിരുനാളായ മെയ് 13 മുതല്‍ ഏഴ് ദിവസങ്ങള്‍ അതിരൂപതയിലെ എല്ലാ കുടുംബങ്ങളും സന്യാസഭവനങ്ങളും ആത്മീയമായി ഒരുങ്ങുകയും അതിരൂപതയില്‍ നിന്നും നിശ്ചയിച്ചു നല്കിയ നിയോഗങ്ങള്‍ക്കായി, പ്രത്യേകിച്ച് കോവിഡ് മഹാമാരിയില്‍ നിന്നും മുക്തി പ്രാപിക്കാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യണം. ഓണ്‍ലൈനായി നടക്കുന്ന അതിരൂപത ദിനാചരണത്തില്‍ അതിരൂപത അംഗങ്ങളായ സ്വദേശത്തും വിദേശത്തുമുള്ള ആളുകള്‍ക്ക് പങ്കെടുക്കാനുള്ള അവസരമായി കരുതണം.അന്നേദിവസത്തെ പരിപാടികള്‍ അതിരൂപതയുടെ ഔദ്യോഗിക യു ട്യൂബ് ചാനലായ മാക് ടിവി തത്സമയ സംപ്രേക്ഷണവും നടത്തും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group