ലോകത്തിന് വേണ്ടി 54 ദിവസത്തെ ജപമാല, നൊവേന പ്രാർത്ഥനായജ്ഞം ആരംഭിച്ചു..

ടെക്സാസ് :ലോകജനത്തിനു വേണ്ടി 54 ദിവസത്തെ ജപമാല പ്രാർത്ഥനായജ്ഞത്തിന് തുടക്കം കുറിച്ച് അമേരിക്കന്‍ സംസ്ഥാനമായ ടെക്സാസിലെ ടൈലര്‍ രൂപത.
ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ 7 മുതൽ അന്ത്രയോസ് ശ്ലീഹായുടെ തിരുനാള്‍ ദിനമായ നവംബര്‍ 30വരെയാണ് ജപമാല നൊവേന പ്രാർത്ഥനായജ്ഞം നടക്കുക.ലോകത്തിനും, രാഷ്ട്രത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ടൈലര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസഫ് സ്ട്രിക്ക്ലാന്‍ഡ് എല്ലാ വിശ്വാസികളേയും ക്ഷണിച്ചിട്ടുണ്ട്. ജപമാല നൊവേന സംബന്ധിച്ച വിശദ വിവരങ്ങള്‍ ട്വിറ്ററിലൂടെയാണ് മെത്രാന്‍ പുറത്തുവിട്ടിരിക്കുന്നത്.
54 ദിവസത്തെ ജപമാല നൊവേന സംബന്ധിച്ച് ടൈലര്‍ രൂപതയും ഒരു വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടിരുന്നു. “ദൈവത്തിന് നമ്മോടുള്ള സ്നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്നേഹമാണ്. സ്നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു” (1 യോഹന്നാന്‍ 4:16) എന്ന ബൈബിള്‍ വചനം വിചിന്തനം ചെയ്തുകൊണ്ട് വേണം ജപമാല നൊവേനയില്‍ പങ്കെടുക്കുന്നവര്‍ പ്രാര്‍ത്ഥിക്കേണ്ടതെന്നു രൂപത പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group