ഗർഭച്ഛിദ്ര നിരോധന നിയമം അസാധുവാക്കി

2022 മുതൽ പ്രാബല്യത്തിൽ വന്ന ആറ് ആഴ്ചയ്ക്ക് ശേഷം ഗർഭഛിദ്രം നടത്താൻ അനുവദിക്കാത്ത ഗർഭച്ഛിദ്രനിരോധന നിയമം അസാധുവാക്കി ജോർജിയ.

ജഡ്ജ് റോബർട്ട് മക്ബർണിയാണ് ജോർജിയയിൽ നിലനിന്നിരുന്ന ലൈഫ് ആക്ട് പൂർണ്ണമായും അസാധുവാക്കിയത്. എന്നാൽ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ജീവന്റെ സംരക്ഷണത്തിനായി നിലക്കോളും എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ് ബ്രയാൻ പോർട്ടർ കെമ്പ് സർക്കാർ.

പുതിയ നിയമം അനുസരിച്ച് 22 ആഴ്ച വരെ ഗർഭഛിദ്രം നടത്താൻ കഴിയും. ‘ജോർജിയയിലെ സ്വാതന്ത്ര്യം’ എന്നതിൽ “സ്വന്തം ശരീരത്തെ നിയന്ത്രിക്കാനും അതിൽ എന്താണ് സംഭവിക്കുന്നതെന്ന് തീരുമാനിക്കാനും അവളുടെ ആരോഗ്യ സംരക്ഷണ തിരഞ്ഞെടുപ്പുകളിൽ ഭരണകൂട ഇടപെടൽ നിര്സിക്കാനുമുള്ള ഒരു സ്ത്രീയുടെ ശക്തി“ ഉൾപ്പെടുന്നുവെന്ന് ലൈഫ് ആക്ട് അസാധുവാക്കിയതിനു ശേഷം റോബർട്ട് മക്ബർണി പറഞ്ഞു. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സർക്കാർ കെമ്പിൻറെ ഓഫീസ് ഉയർത്തുന്നത്. 2019 മുതൽ ജോർജിയയുടെ 83-ാമത്തെ ഗവർണറായി സേവനമനുഷ്ഠിക്കുന്ന വ്യക്തിയാണ് ബ്രയാൻ പോർട്ടർ കെമ്പ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group