മനില: കത്തോലിക്ക സഭയില്‍നിന്നും 1902 മുതൽ വിട്ടുമാറി സ്വതന്ത്രമായി സഞ്ചരിക്കുന്ന ഫിലിപ്പീൻസ് അഗ്ലിപ്പായന്‍ സഭ കത്തോലിക്ക സഭയിലേക്ക് മടങ്ങി വരാൻ തീരുമാനിച്ചു.കത്തോലിക്ക സഭയുമായുള്ള ബന്ധത്തിലെ തകര്‍ച്ചകള്‍ പരിഹരിച്ച് അനുരജ്ഞനത്തിന്റെ പാതയില്‍ ഒരുമിച്ച് മുന്നേറുവാന്‍ ശ്രമിക്കുമെന്ന് ഇരുസഭകളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
‘ഐ.എഫ്.ഐ’യുടെ നൂറ്റിപത്തൊന്‍പതാമത് വാര്‍ഷിക പ്രഖ്യാപനത്തോടനുബന്ധിച്ച് മനിലയിലെ ഐ.എഫ്.ഐ നാഷണല്‍ കത്തീഡ്രലില്‍വെച്ച് നടന്ന തിരുകര്‍മ്മങ്ങള്‍ക്കിടയിലാണ് ഇതുസംബന്ധിച്ച ധാരണ ഉടമ്പടി പുറത്തുവിട്ടത്. സുപ്രീം മെത്രാന്‍ റീതിംബാങ്ങിന്റെ നേതൃത്വത്തിലുള്ള അഗ്ലിപ്പായന്‍ നേതാക്കളും, ഫിലിപ്പീന്‍സ് മെത്രാന്‍ സമിതിയെ പ്രതിനിധീകരിച്ച് കാലൂകാനിലെ മുന്‍മെത്രാന്‍ ഡിയോഗ്രാഷ്യാസ് ഇനിഗൂയെസ്,ദേശീയ മെത്രാന്‍ സമിതി ജനറല്‍ സെക്രട്ടറി മോണ്‍. ബെര്‍ണാര്‍ഡോ പാന്റിന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group