വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ പേരിലുള്ള ആൽബം ജനഹൃദയങ്ങൾ കീഴടക്കുന്നു..

രാമപുരം: മനുഷ്യനെ ദൈവത്തിലേക്ക് അടുപ്പിക്കുന്നതിന് സ്തുതിഗീതങ്ങൾ വലിയ പങ്കു വഹിക്കുന്നു. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ പൗരോഹിത്യ സ്വീകരണ ശതാബ്ദിയോടനുബന്ധിച്ച് രാമപുരം വാ. കുഞ്ഞച്ചന്റെ തീർഥാടന കേന്ദ്രത്തിന് വേണ്ടി നാല് ആൽബം സോങ്ങുകൾ പുറത്തിറക്കി. ഡ്രോപ്സ് മീഡിയ എന്റർടൈൻമെന്റിന്റെ ബാനറിലാണ് നാല് ആൽബങ്ങൾ പുറത്തിറക്കിയത്.
ഒക്ടോബർ 16ന് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുന്നാളും അത് കഴിഞ്ഞു വരുന്ന കുഞ്ഞച്ചന്റെ പൗരോഹിത്യ സ്വീകരണ ശതാബ്ദിയോടും അനുബന്ധിച്ച് കൂടി പുറത്തിറക്കുന്ന ഗാനോപഹാരാമാണ് ഈ നാല് ആൽബങ്ങൾ.ആദ്യംപുറത്തിറക്കിയ ‘കുഞ്ഞുങ്ങളുടെ കുഞ്ഞച്ചൻ’ എന്ന ആൽബം സോങിന് ഫാ. സെബാസ്റ്റ്യൻ നടുത്തടം എഴുതിയ വരികളിൽ സിനോ ആന്റണിയാണ് ഈണം പകർന്നിരിക്കുന്നത്. ഓവിയാറ്റ്സ് അഗസ്റ്റിൻ, സഞ്ജയ് വി. ഐസൺ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടണ്ആൽബത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചത് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group