ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂൺഷ്യോയും വത്തിക്കാൻ പ്രതിനിധിയുമായ ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറെല്ലി ഇന്നു കേരളത്തിലെത്തും.
വൈകുന്നേരം നാലിന് ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം കാരുണ്യ മാതാവിന്റെ ബസിലിക്കയിലായിരിക്കും ആദ്യ സന്ദർശനം നടത്തുക.
നാളെ രാവിലെ ഒമ്പതിന് എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ ദിവ്യബലി അർപ്പിക്കും. 11 ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് ദേവാലയത്തിലും വിശുദ്ധ ചാവറ തീർത്ഥാടന കേന്ദ്രത്തിലും തുടർന്ന് വരാപ്പുഴ മൗണ്ട് കാർമൽ സെന്റ് ജോസഫ് ബസിലിക്കയിലും ദൈവദാസി മദർ ഏലീശ്വയുടെ വരാപ്പുഴയിലുള്ള സ്മൃതി മന്ദിരത്തിലും ന്യൂൺഷ്യോ സന്ദർശനം നടത്തും.
വല്ലാർപാടത്തു വത്തിക്കാൻ പ്രതിനിധിയുടെ സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാതായി സംഘാടകർ അറിയിച്ചു . ഇന്നു വൈകുന്നേരം നാലിന് വല്ലാർപാടം ബസിലിക്കയിലെത്തുന്ന നൂൺഷ്യോയ്ക്ക് റോസറി പാർക്കിലെ മംഗള കവാടത്തിൽ വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ബസിലിക്ക റെക്ടർ റവ. ഡോ. ആന്റണി വാലുങ്കൽ എന്നിവരുടെ നേതൃത്വത്തിൽ വിശ്വാസി സമൂഹം ഊഷ്മള സ്വീകരണം നൽകും. 4.30 ന് ബസിലിക്കയിൽ പൊന്തിഫിക്കൽ ദിവ്യബലി അര്‍പ്പണം നടക്കും. അതിരൂപതയിലെ വൈദികരും സന്യസ്തരും തിരുക്കർമ്മങ്ങളിൽ പങ്കുചേരും. ദിവ്യബലിക്കു ശേഷം വല്ലാർപാടം ബസിലിക്കയുടെ ഔദ്യോഗിക ലോഗോ നൂൺഷ്യോ പ്രകാശനം ചെയ്യും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group