ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം ഉപേക്ഷിക്കലല്ല വീണ്ടെടുക്കലാണ്: ഫ്രാന്‍സിസ് മാർപാപ്പ.

യേശുവിന്റെ സ്വര്‍ഗാരോഹണം ദുഃഖിക്കാനല്ല ആഹ്ലാദിക്കാനാണ് നമ്മോട് ആവശ്യപ്പെടുന്നതെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള വാഗ്ദാനമാണ് നമ്മുടെ ആനന്ദത്തിന് അടിസ്ഥാനം പാപ്പ പറഞ്ഞു.യേശു സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചപ്പോള്‍ ശിഷ്യന്മാര്‍ക്ക് നഷ്ടപ്പെടലിന്റെയോ ഉപേക്ഷിക്കപ്പെടുന്നതിന്റെയോ ദുഃഖമുണ്ടായില്ലെന്നും മാര്‍പാപ്പ പറഞ്ഞു. കര്‍ത്താവ് വേര്‍പിരിഞ്ഞിട്ടും, അവര്‍ ദുഃഖിതരായി കാണപ്പെട്ടില്ല, പകരം, സന്തോഷവാന്മാരും സുവിശേഷ വേലയ്ക്കായി പോകാന്‍ തയാറാവുന്ന ഉത്തമ ശിഷ്യന്മാരാവുകയാണ് ചെയ്തത്.എന്തുകൊണ്ടാണു ശിഷ്യന്മാര്‍ ദുഃഖിക്കാത്തത്? മാര്‍പ്പാപ്പ ചോദിച്ചു.യേശുവിന്റെ സ്വര്‍ഗ്ഗാരോഹണം കണ്ട് നാമെല്ലാവരും ആഹ്‌ളാദിക്കണമെന്ന് പറയുന്നതിന്റെ കാരണവുo ഇതുതന്നെയാണ്,സ്വര്‍ഗ്ഗാരോഹണത്തിലൂടെയാണ് യേശുവിന്റെ മനുഷ്യാവതാര ദൗത്യവും പൂർണമാകുന്നത്. അതിനാൽ ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം ഉപേക്ഷിക്കലല്ല വീണ്ടെടുക്കലാണ് മാർപാപ്പ പറഞ്ഞു…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group