ആംബുജ: നൈജീരിയയിൽ വീണ്ടും ക്രൈസ്തവ ദേവാലയത്തിനു നേരെ ആക്രമണം രാജ്യത്തെ കോഗി സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയത്തിനുനേരേ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതയും മൂന്നു പേർക്കു പരിക്കേറ്റതായും രണ്ടു പേരെ ഭീകരർ തട്ടിക്കൊണ്ടു പോയതായും റിപ്പോർട്ട്.കബ്ബയിലെ പള്ളിയിലായിരുന്നു ആക്രമണം നടന്നത്.നൈജീരിയൻ ട്രിബ്യൂണ്‍ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കഴിഞ്ഞമാസം കോഗി സംസ്ഥാനത്തെ ഒസാരയിൽ ഒരു പള്ളിക്കുനേരേയും ഭീകരർ ആക്രമണം നടത്തി മൂന്നു പേരെ തട്ടിക്കൊണ്ടു പോയിരുന്നു. അഞ്ചു ദിവസം കഴിഞ്ഞാണ് ഇവരെ ഭീകരർ മോചിപ്പിച്ചത്.ബോക്കോ ഹറാം, ഫൂലാനി, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണത്തിൽ ആയിരക്കണക്കിനു ക്രൈസ്തവരാണു നൈജീരിയയിൽ കൊല്ലപ്പെടുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group