ഭ്രൂണങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണത്തിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

മനുഷ്യ ഭ്രൂണങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണത്തിന് ട്രംപ് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് ബൈഡൻ ഭരണകൂടം ഉത്തരവിറക്കി.മനുഷ്യഭ്രൂണങ്ങൾ ഉപയോഗിച്ചുള്ള ഗവേഷണങ്ങൾ നടത്തുവാൻ അമേരിക്കൻ സർവകലാശാല ഗവേഷകർക്കും സർക്കാർ ശാസ്ത്രജ്ഞർക്കും ട്രംപ് സർക്കാർ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ബൈഡൻഭരണകൂടം പിൻവലിച്ചുകൊണ്ടാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.2019 ൽ ട്രംപ് ഏർപ്പെടുത്തിയ നിയന്ത്രണത്തിന്റെ ഭാഗമായി ഇത്തരത്തിലുള്ള പരീക്ഷണങ്ങൾക്കും ഫെഡറൽ ഗ്രാന്റുകൾക്കും ഒരു എത്തിക്സ് അഡ്വൈസറി ബോർഡിന്റെ അവലോകനത്തിന് വിധേയമാക്കേണ്ടതുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇറങ്ങിയ ഉത്തരവ് അനുസരിച്ച് ബയോമെഡിക്കൽ പഠനത്തിനായി മനുഷ്യ ഭ്രൂണങ്ങളെ വാങ്ങുന്നതിന് ഫെഡറൽ പണം ഉപയോഗിക്കുന്നതിന് ഗവേഷകരെയും സർക്കാർ സ്ഥാപനങ്ങളെയും അനുവദിക്കുന്നു .എന്നാൽ ഗർഭച്ഛിദ്രത്തിനെതിരെ പോരാടുന്ന ഗ്രൂപ്പായ മാർച്ച് ഫോർ ലൈഫ് ആക്ഷൻ പ്രസിഡന്റ് ടോം പുതിയ സർക്കാർ നയത്തിനെതിരെ
കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.പുതിയ നിയമം മനുഷ്യാന്തസ്സിന്റെ കടുത്ത ലംഘനമാണെന്നും ഗർഭച്ഛിദ്രം ചെയ്യപ്പെട്ട ശിശു ശരീര ഭാഗങ്ങൾക്കായുള്ള വിപണന കേന്ദ്രം സൃഷ്ടിക്കുന്നതിനുള്ള ഒരു ബിസിനസ്സും സർക്കാരിനു നല്ലതല്ല എന്നും പ്രസ്താവിച്ചു..

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group