തട്ടിക്കൊണ്ട് പോകപ്പെട്ട വൈദികൻ മോചിതനായി

കഴിഞ്ഞ ദിവസം നൈജീരിയയിലെ ഒനിറ്റ്ഷ അതിരൂപതയിൽ നിന്നും തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികൻ ഫാ. ബേസിൽ ഗ്ബുസുവോ മോചിതനായി.

മെയ് 15 ബുധനാഴ്ചയാണ് ഫാ. ബേസിലിനെ തീവ്രവാദികൾ തട്ടിക്കൊണ്ട് പോയത്. ഫാ. ബേസിലിനെ തട്ടിക്കൊണ്ടുപോയവർ മെയ് 23-ന് അർധരാത്രിയോടെ ഉഫുമയ്ക്ക് സമീപമുള്ള സ്ഥലത്ത് ഉപേക്ഷിച്ചതായി അതിരൂപത റിപ്പോർട്ട് ചെയ്തു.

മെയ് 15- ന് രാവിലെ എട്ടുമണിയോടെ എകെ എൻക്പോർ-ഓബോസ് ബൈപാസിലൂടെ വാഹനമോടിക്കുമ്പോൾ ആയുധധാരികളായ ആളുകൾ ഫാ. ബേസിലിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. അദ്ദേഹത്തിന്റെ മോചനത്തിൽ രൂപത ഒന്നടങ്കം നന്ദിയും പ്രാർത്ഥനയും അറിയിച്ചു.

2024-ൽ അഞ്ചുമാസത്തിനിടെ നൈജീരിയയിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട നാലാമത്തെ വൈദികനാണ് ഫാ. ബേസിൽ. മുൻവർഷങ്ങളിൽ തട്ടിക്കൊണ്ടുപോകപ്പെട്ട മൂന്ന് വൈദികരെക്കുറിച്ച് ഇപ്പോഴും ഒരറിവുമില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m