വിശുദ്ധ ഇസിദോറിനോടുള്ള ആദര സൂചകമായി മാഡ്രിഡിൽ പ്രത്യേക ജൂബിലി വർഷത്തിന് ആരംഭം

കർഷകനായിരുന്ന വിശുദ്ധ ഇസിദോറിനോടുള്ള ആദര സൂചകമായി മാഡ്രിഡിൽ പ്രത്യേക ജൂബിലി വർഷം ആചരിക്കുന്നു. വിശുദ്ധന്റെ 400-മത് വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ചാണ് ഇത്.

ജൂബിലി വർഷം പ്രമാണിച്ച് കർദനാൾ കാർലോസ് സിറേറ വിശുദ്ധന്റെ കബറിടത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.2023 മെയ് 15 വരെയാണ് ജൂബിലി ആഘോഷങ്ങൾ.

വിശുദ്ധന്റെ തിരുനാൾ സ്പെയ്നിൽ മൂന്നു ദിവസത്തെ അവധിയോടുകൂടിയ ആഘോഷമാണ്.

വിശുദ്ധ ഇസിദോറിനെ ഭാര്യയും വാഴ്ത്തപ്പെട്ടവളുമായ മരിയ ദെ ലാ കാബെസെയ്ക്കൊപ്പമാണ് സംസ്കരിച്ചിരിക്കുന്നത്. .

1622 ൽ പോപ്പ് ഗ്രിഗറി പതിനഞ്ചാമനാണ് ഇസിദോറിനെ വിശുദ്ധ ഫ്രാൻസിസ് സേവ്യർ, ഇഗ്നേഷ്യസ് ലൊയോള, ഫിലിപ്പ് നേരി, ആവിലായിലെ തെരേസ എന്നിവർക്കൊപ്പം വിശുദ്ധനായി പ്രഖ്യാപിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group