ബൈബിൾ തിരുത്തിയെഴുതി ചൈനീസ് ഭരണകൂടം

ബെയ്ജിംങ്: കമ്മ്യൂണിസ്റ്റ് ആശയങ്ങളും സിദ്ധാന്തങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ചൈനീസ് ഭരണകൂടം ബൈബിൾ തിരുത്തിയെഴുതുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ
പിന്തുണയ്ക്കുക എന്നതാണ് ഈ പുതിയ അഴിച്ചുപണി കൊണ്ട് ഭരണാധികാരികൾ ഉദ്ദേശിക്കുന്നത്.

2019 ലാണ് ഇത്തരത്തിലുള്ള പ്രോജക്ടിനെക്കുറിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രഖ്യാപനം നടത്തിയത്. പത്തുവർഷം നീണ്ടുനില്ക്കുന്ന ഒരുപരിപാടിയായിട്ടാണ് തുടക്കത്തിൽ ഇത് ആസൂത്രണം ചെയ്തിരുന്നത്. നല്ലൊരു കമ്മ്യൂണിസ്റ്റുകാരനായി എങ്ങനെ ആളുകളെ മാറ്റിയെടുക്കാം എന്നതാണ് പാർട്ടിയുടെ ലക്ഷ്യം.

യോഹന്നാന്റെ സുവിശേഷം 8:7-11 മുതലുള്ള ഭാഗങ്ങളുടെ കമ്മ്യൂണിസ്റ്റ് വിവർത്തനം ഇപ്രകാരമാണ്. പാപിനിയായ സ്ത്രീയെ കല്ലെറിയാൻ കൊണ്ടുവരുന്നു,
നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നാണല്ലോ ക്രിസ്തു പറയുന്നത്. അതിലൂടെ താനും ഒരു പാപിയാണ് എന്നാണ് ക്രിസ്തു
വ്യക്തമാക്കുന്നതത്രെ. ഇങ്ങനെ ക്രിസ്തുവിന്റെ ദൈവികത്വത്ത നിഷേധിക്കുകയും തകർക്കുകയും ചെയ്തുകൊണ്ടാണ് ബൈബിൾ രചന മുന്നോട്ടുപോകുന്നതെന്ന് തെളിവുകൾ നിരത്തി വോയ്സ് ഓഫ് ദ മാർട്ടേഴ്സ് വക്താവ് പറയുന്നു.

ക്രിസ്തു പാപിയാണെങ്കിൽ അവിടുന്ന് ദൈവവുമല്ല. ഇതാണ് പാർട്ടി പുതിയ ബൈബിൾ രചനയിലൂടെ സ്ഥാപിച്ചെടുക്കുന്നത്.

ചൈനയിൽ വിശുദ്ധഗ്രന്ഥം ലഭിക്കുക എന്നത് അത്യന്തം വെല്ലുവിളി നിറഞ്ഞതാണ്. ബൈബിൾ ഓഡിയോ വിറ്റഴിച്ചതിന്റെ പേരിൽ നാലു ക്രൈസ്തവരെ 13 വർഷം ശിക്ഷിച്ചത് കഴിഞ്ഞ വർഷമായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group