വലിയവീട് ചെറിയകാര്യം’ വെബ്‌സീരിസ് ജനഹൃദയങ്ങൾ കീഴടക്കുന്നു..

വലിയ കുടുംബത്തിനുള്ളിലെ കഥകൾ രസകരമായി അവതരിപ്പിക്കുന്ന ‘വലിയ വീട് ചെറിയ കാര്യം’ വെബ്‌സീരീസ് ജനഹൃദയങ്ങൾ കീഴടക്കുന്നു.അമ്പത് എപ്പിസോഡ് പിന്നിടുന്ന പരമ്പര ക്രിസ്ത്യൻ പശ്ചാത്തലത്തിൽ അപ്പനും അമ്മയും, 6 മക്കളും അപ്പാപ്പനും അടങ്ങുന്ന ഒരു വലിയകുടുംബത്തിൽ ദിവസവും നടക്കുന്ന കാര്യങ്ങളാണ് അവതരിപ്പിക്കുന്നത്.2020 ഡിസംബറിൽ ആരംഭിച്ച വെബ് സീരീസ് ഇപ്പോൾ വിജയകരമായ എട്ടു മാസം പിന്നിടുകയാണ്. ആഴ്ചയിൽ രണ്ടു എപ്പിസോഡ് വീതമാണ് പുറത്തിറങ്ങുന്നത്. ചാനലുകളിൽ സ്വീകാര്യമായ കുടുംബബന്ധങ്ങൾക്കുള്ളിലെ രസകരമായ കാര്യങ്ങൾ ക്രിസ്ത്യൻ പശ്ചാത്തലത്തിൽ നർമ്മവും നന്മയും നല്ല സംഭാഷങ്ങളിലൂടെ ചേർത്തുവച്ചു സാധാരണക്കാർക്ക് പോലും മനസിലാകുന്ന രീതിയിലാണ് വെബ് സീരീസ് അവതരിപ്പിച്ചിരിക്കുന്നത്.അപ്പൻ-അമ്മ, മക്കൾ-മുത്തച്ഛൻ എന്നിവർക്കിടയിലെ സ്നേഹ പ്രകടനങ്ങൾ,തെറ്റുതിരുത്തലുകൾ, പ്രോത്സാഹനങ്ങൾ എന്നിവയിലൂടെയെല്ലാം നല്ലൊരു മാതൃക നൽകാൻ ഈ വെബ്സീരീസിന് കഴിയുന്നുണ്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group