ആഫ്രിക്കൻ രാജ്യങ്ങളിൽ രണ്ടു പതിറ്റാണ്ടിലേറെയായി സേവനമനുഷ്ഠിച്ച മലയാളി മിഷനറി വൈദികൻ ഫാദർ ജോയ് വെള്ളാരംകാലയുടെമൃതദേഹം സംസ്കാരം ഇന്ന് (ഇന്ത്യൻ സമയം 2 30 )ന് കെനിയയിലെ ഗോങ് വിൻസെൻഷ്യൻ സെമിനാരിയോട് ചേർന്നുള്ള സെമിത്തേരിയിൽ നടത്തപെടും. പാലാ രൂപതയിലെ കുറവിലങ്ങാട് ഇടവകയിലെ പരേതനായ ലൂക്കാ, അന്നമ്മ ദമ്പദികളുടെ പതിനഞ്ചു മക്കളിൽ പന്ത്രണ്ടാമനായിരിന്നു ഫാ. ജോയ്. ആഫ്രിക്കയിലെ കെനിയ, ഉഗാണ്ട, താൻസാനിയ എന്നീ രാജ്യങ്ങളിൽ പ്രവർത്തിച്ച തീക്ഷ്ണ മിഷ്ണറിയായിരിന്നു. കോവിഡ് ബാധിതനായ ഇദ്ദേഹം രണ്ടാഴ്ചക്കാലം ചികിത്സയിലായിരുന്നു . ആഫ്രിക്കൻ രാജ്യങ്ങളിൽ നിസ്വാർത്ഥമായ മിഷൻ ദൗത്യംമാണ് ഫാദർ ജോയിയുടെ നേതൃത്വത്തിൽ നടന്നത്.
ദരിദ്രരായ ജനങ്ങളിലേക്ക് സുവിശേഷം എത്തിക്കുവാൻ ഫാദർ ജോയി നടത്തിയ സേവനങൾ വിലമതിക്കാനാവാത്തണെന്ന് വിൻസെൻഷ്യൻ കോൺഗ്രിഗേഷനിലെ മേരിമാതാ പ്രൊവിൻസ് ഡയറക്ടർ അഭിപ്രായപ്പെട്ടു . തോമസ്, ജോസ്, സിസിലി, സാലി, ബാബു, ബ്രൈസ്, ലില്ലിക്കുട്ടി, ജോണി, ജെസ്സിമോൾ, സജിമോൾ, ജിജിമോൾ, സി. അൽഫോൻസ, പരേതരായ ജോർജ്, ബേബി എന്നിവർ സഹോദരങ്ങളാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join WhatsApp group
https://chat.whatsapp.com/Emik7Nrc764ClgMebh6cJL