മുത്തശ്ശീമുത്തശ്ശന്മാരും കൊച്ചുമക്കളും തമ്മിലുള്ള ആത്മബന്ധം പരിപോഷിപ്പിക്കണം : മാർപാപ്പാ

തലമുറകൾ തമ്മിലുള്ള സംഭാഷണം പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ വീണ്ടും ചൂണ്ടിക്കാട്ടിക്കൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ ട്വിറ്റർ സന്ദേശം.

2022 ജൂലൈ 24-ന് ആചരിക്കുന്ന മുത്തശ്ശീമുത്തശ്ശന്മാർക്കും വയോജനങ്ങൾക്കു മായുള്ള രണ്ടാം ലോകദിനത്തിന് താൻ തിരഞ്ഞെടുത്ത വിചിന്തന പ്രമേയത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ അറ്റ് ലയിറ്റി ഫാമിലി ലൈഫ് (@LaityFamilyLife) (അൽമായ കുടുംബ ജീവിതം) എന്ന വാക്കുകളോടെ ചൊവ്വാഴ്‌ച (15/02/22)
ട്വിറ്റർ സന്ദേശo കുറിച്ചത് .

പ്രായമായവരെ നരകുലത്തിന്റെ നിധിയായി പരിപാലിക്കണം: അവർ നമ്മുടെ ജ്ഞാനമാണ്, നമ്മുടെ ഓർമ്മയാണ്. മാനുഷികവും ആത്മീയവുമായ മൂല്യങ്ങളുടെ ജീവരസം പേരക്കുട്ടികൾ വലിച്ചെടുക്കുവാൻ വേരുകളാകുന്ന മുത്തശ്ശീ മുത്തശ്ശന്മാരോട് ചേർന്നു നിൽക്കുകയെന്നത് നിർണ്ണായകമാണ്. “@LaityFamilyLife” എന്ന # ടാഗോടെ പാപ്പാ കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group