ഫാ. ജോയ് ഫ്രാന്‍സിസ് എടക്കളത്തൂർ രച്ചിച്ച പുസ്തക പ്രകാശനം ചെയ്തു.

തൃശ്ശൂർ :81-മത്തെ വയസ്സിലും പുസ്തകം രചിച്ച ഫാ. ജോയ് ഫ്രാന്‍സിസ് എടക്കളത്തൂരിന്റെ കാവ്യഗ്രന്ഥങ്ങളായ ‘റോമ സഭയ്ക്കുള്ള ലേഖനം’, ‘വെളിപാട് പുസ്തകം’ എന്നിവ പ്രകാശനം ചെയ്തു. മാര്‍ ആന്‍ഡ്രൂസ് താഴത്തില്‍നിന്നും ഫാ. വര്‍ഗീസ് കുത്തൂര്‍, ഫാ. റാഫേല്‍ ആക്കാമറ്റത്തില്‍ എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.മാര്‍ ടോണി നീലങ്കാവില്‍ അനുഗ്രഹപ്രഭാഷണം നടത്തിയ ചടങ്ങില്‍ ഫാ. ബിജു പാണേങ്ങാടന്‍, റവ. ഡോ. ഫ്രാന്‍സിസ് ആളൂര്‍ എന്നിവര്‍ പങ്കെടുത്തു.
മികച്ച വികാരി, ഭരണാധികാരി, സംഘാടകന്‍, കവി, എഴുത്തുകാരന്‍, സഭാ പ്രതിസന്ധികളില്‍ മുന്നണിപോരാളി, സാഹിത്യതല്‍പരരുടെ സുഹൃത്ത് തുടങ്ങിയ വിവിധ നിലകളില്‍ പ്രശോഭിച്ചിട്ടുള്ള വൈദികനാണ് ഫാ. ജോയ് ഫ്രാന്‍സിസ് എടക്കളത്തൂര്‍.ഈശോചരിത്രം, ശ്ലീഹന്മാരുടെ പ്രവര്‍ത്തനങ്ങള്‍ എന്നീ കാവ്യഗ്രന്ഥങ്ങളും പൗരോഹിത്യ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഒരു സ്മരണികയും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാമപുരത്ത് വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ട്, അര്‍ണോസ് പാതിരിയുടെ ‘ഉമ്മാടെ ദുഃഖം’ എന്നീ കൃതികളുടെ ചുവടുപിടിച്ച് നാല് കാവ്യഗ്രന്ഥങ്ങള്‍ രചിച്ചിട്ടിണ്ട്.
ബൈബിളിലെ വിവിധ ഭാഗങ്ങള്‍ സാധാരണ വായനക്കാര്‍ക്ക് വായിച്ച് മനസിലാക്കാനും പാടി ആസ്വദിക്കാനും കഴിയുംവിധം ലളിതമായ ശൈലിയില്‍ രചിച്ചിട്ടുണ്ട്. വായിച്ചാല്‍ മടുക്കാത്ത സരളതയും ദൈവവചനത്തിന്റെ മഹനീയതയും ഗൗരവവും കൂട്ടിച്ചേര്‍ത്ത് വിശ്വാസികള്‍ക്കുവേണ്ടി തയാറാക്കിയ ഗ്രന്ഥങ്ങള്‍വഴി വ്യത്യസ്തമായ സുവിശേഷ പ്രഘോഷണമാണ് ഫാ. ജോയി നിർവഹിക്കുന്നത് ..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group