ഫ്രാൻസിസ് മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ C9 യോഗം ആരംഭിച്ചു

ഫ്രാൻസിസ് മാര്‍പാപ്പയെ സഹായിക്കുന്നതിനും റോമൻ കൂരിയായുടെ പുനരവലോകനത്തിനുമായി ഫ്രാന്‍സിസ് പാപ്പ പ്രത്യേകം രൂപം നല്‍കിയ C9 കർദ്ദിനാൾ സംഘത്തിന്റെ യോഗം വത്തിക്കാനിൽ ആരംഭിച്ചു.

ഈ വര്‍ഷം ചേരുന്ന മൂന്നാമത്തെ സമ്മേളനമാണിത്. റോമൻ കൂരിയയുടെ നവീകരണ പദ്ധതിയിലും, സഭയുടെ ഭരണ സംവിധാനങ്ങളിലും, പാപ്പായെ സഹായിക്കുന്നതിനു വേണ്ടിയാണ് 9 കർദിനാളമാരുടെ ഉപദേശകസംഘത്തിനു ഫ്രാൻസിസ് പാപ്പാ രൂപം നൽകിയത്. ബോംബെ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഈ ഉപദേശകസമിതിയിൽ അംഗമാണ്. കഴിഞ്ഞ സമ്മേളനം ഏപ്രിൽ മാസമാണ് ചേർന്നത്.

ഏപ്രിലില്‍ നടന്ന ചർച്ചകളിൽ, യുക്രൈനിലേയും വിശുദ്ധ നാട്ടിലെയും യുദ്ധസാഹചര്യങ്ങൾ, രൂപതാ ഭരണസംവിധാനങ്ങളിൽ നടപ്പിലാക്കേണ്ട പരിഷ്‌കാരങ്ങൾ, സഭയിൽ സ്ത്രീകളുടെ പങ്ക് എന്നീ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group