കർദ്ദിനാൾമാരുടെ ആലോചനാസമിതി യോഗം നടന്നു

യുക്രെയ്നിലെ യുദ്ധം, കാലാവസ്ഥാ വ്യതിയാനം എന്നീ പ്രധാന അജണ്ടയുമായി കർദ്ദിനാൾമാരുടെ ആലോചനാ സമിതി കൗൺസിൽ യോഗം ഫ്രാൻസിസ് മാർപാപ്പയുടെ സാന്നിധ്യത്തിൽ വത്തിക്കാനിൽ നടന്നു.

ആധുനിക ലോകത്ത് സഭയ്‌ക്കുള്ള സേവനത്തിന്റെ വെളിച്ചത്തിൽ കൂരിയയെ നവീകരിക്കുന്ന അപ്പോസ്തോലിക ഭരണഘടന പ്രെദിക്കാത്തെ എവഞ്ചേലിയും മാർച്ചിൽ പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള കൗൺസിലിന്റെ ആദ്യ യോഗമായിരുന്നു ഇത്.

കൗൺസിലിന്റെ 41-മത് യോഗം ഏകോപകനായ കർദിനാൾ ഓസ്കാർ മാരാദിയാഗ ഉദ്ഘാടനം ചെയ്തു. അദ്ദേഹം യുക്രെയ്നിലെ സാഹചര്യത്തെക്കുറിച്ചും തത്ഫലമായുണ്ടാകുന്ന സാമൂഹിക-രാഷ്ട്രീയ, സഭാ, എക്യുമെനിക്കൽ സാഹചര്യങ്ങളെക്കുറിച്ചും വിചിന്തനം നടത്തി.

സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനായി പാപ്പായും,വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനും ചേർന്ന് നടത്തിയ വിവിധ സംരംഭങ്ങളെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ കൗൺസിലിനെ അറിയിച്ചു.

സംഘർഷം പരിഹരിക്കുന്നതിനുള്ള “അശ്രാന്തമായ” പരിശ്രമങ്ങളിൽ പരിശുദ്ധ പിതാവിന് കൗൺസിൽ അംഗങ്ങൾ പിന്തുണയും പ്രോത്സാഹനവും വാഗ്ദാനം ചെയ്തു. കാലാവസ്ഥാ വ്യതിയാനവും, നവംബറിൽ ഈജിപ്തിൽ നടക്കാനിരിക്കുന്ന COP27 സമ്മേളനത്തെ കുറിച്ചും കർദ്ദിനാൾമാർ ചർച്ച ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group