യുവജനങ്ങൾക്കു വേണ്ടി 2022 -ൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സന്നദ്ധമായി പോളണ്ടിലെ കാത്തോലിക്കാ സഭ നേതൃത്വം. ലുബ്ലിൻ അതിരൂപതയുടെ സഹായമെത്രാനായ മിസിൻസ്കിയാണ് പോളിഷ് ബിഷപ്പ്സിന്റെ കോൺഫറൻസിൽ സംസാരിക്കുമ്പോൾ ഇക്കാര്യം അറിയിച്ചത്.
2021 മാർച്ചിൽ പ്രസിദ്ധീകരിച്ച പോളണ്ടിലെ ചർച്ച് റിപ്പോർട്ടിൽ, യുവജനങ്ങൾക്കിടയിലെ മതപരമായ ആചാരങ്ങൾ കഴിഞ്ഞ 30 വർഷത്തിനുള്ളിൽ പകുതിയായി കുറഞ്ഞുവെന്ന് എഴുതിയിരുന്നു. ഇതേ തുടർന്നാണ് യുവജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ സഭ തീരുമാനിച്ചത്.സഭയും യുവജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് ഇന്നത്തെ കാലത്ത് അത്യന്താപേക്ഷിതമാണെന്നും, സുവിശേഷം യുവജനങ്ങളിലേക്ക് എത്തിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണെന്നും ബിഷപ്പ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group