തടവറയിൽ ഏറെ വേദനിച്ചത് കത്തോലിക്കാ സഭയെയോര്‍ത്ത്: കര്‍ദിനാള്‍ ജോര്‍ജ് പെല്‍.

തന്റെ സഹനങ്ങളെക്കുറിച്ചും ജയിൽ വാസത്തിൽ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും
മനസ്സുതുറന്ന് കര്‍ദിനാള്‍ ജോര്‍ജ് പെല്‍.
തനിക്കെതിരേയുള്ള ആരോപണങ്ങള്‍ സ്വാഭാവികമായി സഭയ്‌ക്കെതിരേയുള്ള ആരോപണങ്ങളായി മാറും എന്ന ചിന്തയാണ് തന്നെ കൂടുതല്‍ മുറിപ്പെടുത്തിയതെന്ന് വത്തിക്കാനില്‍ ബി.ബി.സിക്കു വേണ്ടി കോം ഫ്‌ളിന്നിന് അനുവദിച്ച അഭിമുഖത്തിൽ കര്‍ദിനാള്‍ ജോര്‍ജ് പെല്‍ വ്യക്തമാക്കി.ലൈംഗിക ആരോപണം ഉയര്‍ന്നപ്പോള്‍ മുതല്‍ ഏറെക്കാലത്തേക്ക് അത് എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. വയറിനുള്ളിലെ വേദന പോലെ ഞാന്‍ എപ്പോഴും അസ്വസ്ഥനായി. എങ്കിലും ഞാന്‍ സഹനത്തിന്റെ പാതയില്‍ പോരാടാന്‍തന്നെ ഉറച്ചു.വിചാരണക്കാലത്ത് ഓസ്‌ട്രേലിയന്‍ സമൂഹം അവരുടെ ഏറ്റവും വലിയ ശത്രുവായിട്ടാണ് എന്നെ കണ്ടിരുന്നത് കര്‍ദിനാള്‍ പറഞ്ഞു.
ആ നാളുകളിലെ ആശങ്കയും ദുഃഖവും സഭയെക്കുറിച്ചായിരുന്നു.കേസും വിചാരണയും മൂലം സഭയ്ക്കുണ്ടായ ക്ഷതവും അപമാനവും എത്രത്തോളമെന്നാണ് ഞാന്‍ ചിന്തിച്ചത്. പ്രത്യേകിച്ച് ഓസ്‌ട്രേലിയയിലെ സഭയ്ക്ക്. കാരണം ഞാന്‍ സഭയിലെ ഉന്നത സ്ഥാനീയനായ വ്യക്തിയാണ് എനിക്കെതിരേയുള്ള ആരോപണങ്ങള്‍ സ്വാഭാവികമായി സഭയ്‌ക്കെതിരേയുള്ള ആരോപണങ്ങളായി മാറും കർദിനാൾ പറഞ്ഞു.
സഹനത്തിന്റെ പാതയിലൂടെയുള്ള പോരാട്ടത്തില്‍ സത്യം ജയിക്കുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ടായിരുന്നു, കാരണം ഞാന്‍ പൂര്‍ണമായും നിരപരാധിയായിരുന്നു..കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഓസ്‌ട്രേലിയയിലെ പരമോന്നത കോടതി കുറ്റവിമുക്തനായി പ്രഖ്യാപിച്ച ശേഷം ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദേശപ്രകാരം ഒക്‌ടോബര്‍ മുതല്‍ വത്തിക്കാനിലാണ് കര്‍ദിനാള്‍ ജോര്‍ജ് പെല്‍, നിരപരാധിയായിട്ടും ലൈംഗിക കുറ്റാരോപണക്കേസില്‍ ഏറ്റവാങ്ങേണ്ടി വന്ന അപമാനവും ജയില്‍ ജീവിതവും ഒടുവില്‍ കുറ്റവിമുക്തനാക്കപ്പെട്ടതു വരെയുള്ള വേദന നിറഞ്ഞ കാലഘട്ടത്തിലെ അനുഭവങ്ങളാണ് അദ്ദേഹം അഭിമുഖത്തിൽ പങ്കുവച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group