കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ഭാരവാഹികൾ സ്ഥാനമേറ്റു

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ഭാരവാഹികളുടെ സ്ഥാനാരോഹണം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നു. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റായി രാജീവ് കൊച്ചുപറമ്പിൽ (പാലാ)ജനറൽ സെക്രട്ടറിയായി ഡോ. ജോസ്കുട്ടി ഒഴുകയിൽ (കോതമംഗലം), ട്രഷറർ ആയി അഡ്വ ടോണി പുഞ്ചക്കുന്നേൽ (തലശേരി) എന്നിവരും 51 അംഗഭരണ സമിതിയുമാണ് സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റെടുത്തത്.

ബിഷപ്പ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണം നടത്തി. നമ്മുടെ സഭയുടെ തലവനാണ് മേജർ ആർച്ച് ബിഷപ്പ്. പിതാവ് നൽകുന്ന നിർദേശങ്ങൾ പൂർണമായും അനുസരിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും ബാധ്യസ്ഥരാണ്. അങ്ങനെ ചെയ്യുമ്പോൾ വലിയ വളർച്ചയുണ്ടാകുമെന്ന് പ്രഭാഷണത്തിനിടെ ബിഷപ്പ് പറഞ്ഞു

കാർഷിക മേഖലയിലും സാമുദായിക മേഖലയിലുമടക്കം നടക്കുന്ന പ്രശ്ന‌ങ്ങൾ സൂക്ഷ്‌മതയോടെ കണ്ടെത്താനും പരിഹാരം കാണാനും ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു.

ബിഷപ്പ് മാർ ജോസ് പുളിക്കലും ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപുരക്കലും അനുഗ്രഹ സന്ദേശങ്ങൾ നൽകി. ഡോ. ജോസ്കുട്ടി ജെ ഒഴുകയിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ അഡ്വ. ബിജു പറയനിലം അധ്യക്ഷനായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group