മാർച്ച് 10-ന് കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രതിഷേധദിനമായി ആചരിക്കും..

കോർപ്പറേറ്റ് മേഖലയിലെ അധ്യാപകരോട് സർക്കാർ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ 32 രൂപതകളിലെയും സ്കൂളുകളിൽ മാർച്ച് 10 വ്യാഴാഴ്ച പ്രതിഷേധ ദിനo ആചരിക്കും.

സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് സെന്റ്. വിൻസന്റ് കോളനി ഹയർസെക്കൻഡറി സ്കൂളിൽ സംസ്ഥാന ഡയറക്ടർ ഫാ. ചാൾസ് ലെയോൺ നിർവ്വഹിക്കും. അധ്യാപകരുടെ നിയമന അംഗീകാരം ഉടൻ നൽകുക, ബ്രോക്കൺസർവ്വീസ് പെൻഷന് പരിഗണിക്കുക, നോഷണൽ സർവ്വീസ് അനീതി തിരുത്തുക, കിച്ചൺ കം സ്റ്റോർ ഫണ്ട് തടസം നീക്കുക, എയ്ഡഡ് മേഖലയെ അവഗണിക്കുന്ന സമീപനം തിരുത്തുക, ന്യൂ ഓപ്പൺ സ്കൂളുമായി ബന്ധപ്പെട്ട നിയമന തടസങ്ങൾ മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധം നടത്തുന്നത്.അന്നേ ദിവസം വിദ്യാഭ്യാസ മന്ത്രിക്കും, മുഖ്യമന്ത്രിക്കും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മെയിൽ അയയ്ക്കുന്നു. പരിപാടികൾക്ക് പ്രസിഡന്റ് ബിജു ഓളാട്ടുപുറം, ട്രഷറർ മാത്യു ജോസഫ് എലിസബത്ത് ലിസി, സിന്നി ജോർജ്, ബിജു ജി. എന്നിവർ നേതൃത്വം നൽകും .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group