ദിനം പ്രതി ഇന്ധന വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടി ജനദ്രോഹപരം. കെ.സി.വൈ.എം കല്ലോടി മേഖല സമിതി.

മാനന്തവാടി : ഒരു നിയന്ത്രണവുമില്ലാതെ നിരന്തരം ഇന്ധന വില വർധിപ്പിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടി തീർത്തും ജനദ്രോഹ പരമാണ്.കോവിഡിന്റെ പ്രതിസന്ധി ഘട്ടത്തിലും സർക്കാർ ഉരട്ടി പ്രഹരമാണ് ഏൽപ്പിക്കുന്നത്.സംസ്ഥാനത്ത് ഇത് ആദ്യമായിട്ടാണ് പെട്രോൾ വില 100 രൂപ കടക്കുന്നത്. സാധാരണ ജനങ്ങളോട് ഒരു തരത്തിലും നീതി പുലർത്താതെ കോർപ്പറേറ്റ് കമ്പനികൾക്ക് കൂട്ട് നിന്ന് ജനങ്ങളെ കൊള്ളയടിക്കുന്നത് ഒരിക്കലും കണ്ടില്ലായെന്ന് നടിക്കാൻ സാധിക്കില്ല. ഇത്രയും വലിയ തോതിൽ പകൽ കൊള്ള നടത്തുന്ന കൊള്ളക്കാരനെയും, ജനങ്ങൾക്ക് മേൽ ഒന്നിന് മേൽ ഒന്നായി ഇരട്ടി പ്രഹരം ഏൽപ്പിച്ചുകൊണ്ട് കൂടുതൽ പരിതാപകരമായ സർക്കാരിനെയും ചരിത്രത്തിൽ എവിടെയും രേഖപ്പെടുത്തിയതായി കണ്ടില്ല. ഇന്ധന വില വർധിപ്പിച്ചുകൊണ്ടും, സെഞ്ച്വറി കടത്തിയുമെല്ലാം ചരിത്രം സൃഷ്ടിക്കാനുള്ള നീക്കം സാധാരണക്കാരായ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഹേ! സർക്കാരെ നിങ്ങൾ കേവലം വോട്ട് ബാങ്കുകളായി മാത്രം ഉപയോഗിക്കുന്ന സാധാരണക്കാരായ ജനങ്ങൾക്കുമുണ്ട് അവകാശങ്ങൾ. നീതിക്കുവേണ്ടിയുള്ള അവകാശം.എന്നാൽ ഈ അവകാശങ്ങൾക്ക് മേൽ പൂച്ച പാൽ കുടിക്കുമ്പോൾ കണ്ണടച്ച് ഇരുട്ടാക്കുന്നത് പോലെയുള്ള സമീപനം ആണ് സർക്കാർ നാളിതുവരെ സ്വീകരിച്ചിട്ടുള്ളത്.പെട്രോളിയം ഉത്പന്നങ്ങളുടെ വില അനിയന്ത്രിതമായി വര്‍ദ്ധിക്കാതിരിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ വര്‍ദ്ധിപ്പിക്കുന്ന രീതി അവസാനിപ്പിക്കണം. കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന എക്സൈസ് തീരുവയിലെ നാലിനങ്ങളിൽ, ബേസിക് എക്സൈസ് തീരുവ ഒഴികെ ഒന്നും സംസ്ഥാനങ്ങളുമായി പങ്കിടേണ്ടവയല്ല. സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ട തീരുവകൾ ഒഴികെ മറ്റ് മൂന്ന് തീരുവകളാണ് കേന്ദ്രസർക്കാർ വർദ്ധിപ്പിക്കുന്നത്. ഇത് പിൻവലിക്കാൻ തയ്യാറാക്കുന്നില്ലയെങ്കിൽ യുവജനങ്ങളെ കോർത്തിണക്കി ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മേഖല സമിതി വാർത്താ കുറിപ്പിൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group