ബോക്‌സ് ഓഫീസ് കളക്ഷനിൽ ചരിത്രം രചിച്ച് ‘ദ ചോസൺ’ മുന്നേറുന്നു

ഹോളിവുഡ് ബോക്‌സ് ഓഫീസ് കളക്ഷനിൽ റെക്കോർഡുകൾ ഭേദിച്ച് ബൈബിൾ പരമ്പര ‘ദ ചോസൺ’ ഒന്നാമത്.

റിലീസിംഗ് ദിനമായ ഫെബ്രുവരി രണ്ടിന് ‘അവതാർ: ദ വേ ഓഫ് വാട്ടർ’നെ പിന്തള്ളി 1.67 മില്യൺ ഡോളർ നേടിയാണ് ‘ദ ചോസൺ’ സ്വപ്‌നസമാനമായ നേട്ടം സ്വന്തമാക്കിയത്. വാരാന്ത്യത്തിൽ ബോക്സ് ഓഫീസ് ഹിറ്റ്‌സിലെ ‘ടോപ് 10’ പട്ടികയിൽ ‘ദ ചോസൺ’ ഇടംപിടിച്ചു എന്നതും ശ്രദ്ധേയം. ഈ സന്തോഷ വാർത്ത ‘ദ ചോസൺ ടി.വി സീരീസി’ന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ അണിയറ പ്രവർത്തകർ പുറത്തു വിടുകയായിരുന്നു.

‘അവതാർ’ എന്ന സിനിമയെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തിയത് തികച്ചും അപ്രതീക്ഷിതമാണെന്നും ഈ നിലവാരത്തിലേക്ക് ഉയർത്തിയതിന് നന്ദി രേഖപ്പെടുത്തുന്നു എന്നുമായിരുന്നു ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ ഉള്ളടക്കം. ‘സിനിമയുടെ മാർക്കറ്റിംഗിനായി ഒന്നും ചെലവഴിച്ചിട്ടില്ല, വലിയ ലാഭം പ്രതീക്ഷിച്ചിട്ടുമില്ല. എങ്കിലും പ്രേക്ഷകരെ നിരാശരാക്കാതെ ‘ദ ചോസൺ’ ബിഗ് സ്‌ക്രീനിൽ ലഭ്യമാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ആരാധകർ അത് ഏറ്റെടുത്ത് ആഘോഷിക്കുന്നത് കാണുമ്പോൾ വലിയ സന്തോഷമുണ്ട്,’ ‘ദ ചോസൺ’ന്റെ സംവിധായകൻ ഡാളസ് ജെങ്കിൻസ് പ്രസ്താവനയിലൂടെ അറിയിച്ചു.

ക്രിസ്തുവിന്റെ പരസ്യജീവിതം ഇതിവൃത്തമാക്കിയ ‘ദ ചോസൺ’ പരമ്പരയുടെ മൂന്നാം സീസണിലെ രണ്ട് എപ്പിസോഡുകൾ ഫെബ്രുവരി രണ്ടു മുതൽ ആറു വരെ മാത്രമാണ് തീയറ്ററുകളിൽ പ്രീമിയറായി റിലീസ് ചെയ്തത്. രണ്ട് ദിനം മാത്രം പ്രദർശിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ടിക്കറ്റ് വാങ്ങാനുള്ള തിരക്കുമൂലം വിതരണക്കാരായ ‘ഫാത്തം ഇവന്റ്സി’ന്റെ വെബ്സൈറ്റ് ക്രാഷായത് വലിയ വാർത്തയായിരുന്നു. ഇതേ തുടർന്ന് കൂടുതൽ ആളുകൾക്ക് സിനിമ കാണാനുള്ള സൗകര്യത്തിനായി പ്രദർശന ദിനങ്ങളുടെ എണ്ണം അഞ്ചായി ഫാത്തോം ഇവന്റസ് വർദ്ധിപ്പിക്കുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group