റഷ്യൻ ഉക്രൈൻ യുദ്ധം ആരംഭിച്ചതിനുശേഷം രാജ്യത്തിന്റെ പൈതൃകങ്ങളായ ക്രൈസ്തവ തിരുസ്വരൂപങ്ങൾ സംരക്ഷിക്കുവാനുള്ള ശ്രമത്തിലാണ് ഉക്രൈനിലെ ക്രൈസ്തവ വിശ്വാസികൾ.
ഷെൽ ആക്രമണങ്ങളെ ഭയന്ന് മധ്യകാലഘട്ടത്തിലെ പൈതൃകങ്ങളായ തിരുസ്വരൂപങ്ങളും, ചിത്രങ്ങളും സംരക്ഷിക്കുവാൻ വേണ്ടി ബങ്കറുകളിലേക്കാണ് മാറ്റുന്നത്.
കുരിശിന്റെ വഴി പ്രാർത്ഥനയിലെ പതിമൂന്നാം സ്ഥലത്ത് ക്രിസ്തുവിനെ കുരിശിൽ നിന്ന് ഇറക്കികിടത്തുന്നതിന്റെ ചിത്രീകരണമായ രൂപം യുക്രെയ്ൻ പട്ടാളക്കാർ ബങ്കറിലേക്ക് മാറ്റുന്ന ചിത്രം ഉക്രൈനിലെ ജനങ്ങളുടെ അവസ്ഥയുടെ നേർസാക്ഷ്യമാണ് ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ ചിത്രം വൈറലായി മാറിയിരിക്കുകയാണ് .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group