കാബൂൾ : മിതവാദികളാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമം താലിബാൻ ഭീകരർ നടത്തുന്നുണ്ടെങ്കിലുംക്രൈസ്തവ പീഡനം ആരംഭിച്ചതായി യുകെ ആസ്ഥാനമായുള്ള ‘എക്സ്പ്രസ്’ അടക്കമുള്ള പ്രമുഖ മാധ്യമങ്ങളുടെ റിപ്പോർട്ട്.ബൈബിൾ കൈവശംവെച്ച ഒരു അഫ്ഗാൻ പൗരനെ താലിബാൻ ഭീകരർ വധിച്ചതായും, ക്രൈസ്തവ വിശ്വാസികളെ ഭവനങ്ങൾ കയറിയിറങ്ങി തീവ്രവാദികൾ അന്വേഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.താലിബാൻ ഭരണം കൈപ്പിടിയിലൊതുക്കുന്നതിന് മുമ്പേ തന്നെ ക്രൈസ്തവർ രഹസ്യമായിട്ടായിരുന്നു ജീവിച്ചിരുന്നതെന്ന് ക്രൈസ്തവർ നേരിടുന്ന ദാരുണാവസ്ഥയെ വിവരിച്ചുകൊണ്ട് ‘റിലീസ് ഇന്റർനാഷ്ണൽ’ എന്ന ക്രൈസ്തവ സന്നദ്ധ സംഘടനയുടെ ബ്രിട്ടനിലെ വക്താവയ ആൻഡ്രു ബോയിഡ് പറഞ്ഞു.”ക്രൈസ്തവ വിശ്വാസം സ്വീകരിക്കുക എന്നത് അഫ്ഗാനിസ്ഥാനിൽ ജയിൽശിക്ഷയോ, അതല്ലെങ്കിൽ വധശിക്ഷ പോലുമോ ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണ്. താലിബാൻ രാജ്യത്തിന്റെ ഭരണം പിടിച്ചത് മുതൽ ക്രൈസ്തവരുടെ അവസ്ഥ കൂടുതൽ സങ്കീർണമായി മാറിയിരിക്കുകയാണ്,,. ജീവൻ പോലും നഷ്ടപ്പെടുമോ എന്ന പേടിയിലാണ് ക്രൈസ്തവർ ഇപ്പോൾ. ഷിയാ ഹസാരാ സമൂഹത്തിലെ ചിലരാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരിക്കുന്നത്. അവർ ബൈബിൾ മൊബൈലിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ടോ എന്നറിയാൻ ഭീകരർ മൊബൈൽ ഫോൺ പോലും പരിശോധിച്ച് നോക്കുന്നുണ്ടെന്നും, സമൂഹത്തിലെ ഒരാൾ ഇങ്ങനെ കൊല്ലപ്പെട്ടതായി തങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group