ചരിത്രം പിറന്ന സന്ദർശന നിമിഷങ്ങൾ

തന്റെ മുപ്പത്തിമൂന്നാമത്തെ അപ്പോസ്തോലിക സന്ദർശനത്തിനായി ഇറാഖിൽ എത്തിയ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം ഇറാഖ് ചരിത്രത്തിന്റെ ഭാഗമായി അടയാളപ്പെടുത്താം.മാർച്ച് അഞ്ചിന് ആരംഭിച്ച മാർപാപ്പയുടെ അപ്പസ്തോലിക സന്ദർശന നിമിഷങ്ങൾ ഇറഖി സമൂഹത്തിന് സമാധാനത്തിന്റെ പൊൻതൂവൽ വീശുന്നത് ആയിരുന്നു.
ഇറാഖി പ്രസിഡന്റ് ഉൾപ്പെടെ രാഷ്ട്രീയ രംഗത്തെ പ്രമുഖരും മതനേതാക്കന്മാരും ഇറഖി പൗരന്മാരും കുട്ടികളുടെ ഒരു സംഘവും വലിയ ഇടയനെ സ്വീകരിക്കാൻ ബാഗ്ദാദ് വിമാനത്താവളത്തിലെത്തിയിരുന്നു. അങ്ങനെ ഇറാഖി മണ്ണിൽ കാലുകുത്തിയ പത്രോസിന്റെ ആദ്യ പിൻഗാമിയായി ഫ്രാൻസിസ് രണ്ടാമൻ മാർപാപ്പ.
“അനുരഞ്ജന ത്തിന്റെയും സാഹോദര്യത്തിന്റെയും സമാധാനത്തിന്റയും യാത്ര “എന്നാണ് മാർപാപ്പ തന്റ ഇറഖി സന്ദർശനത്തെ വിശേഷിപ്പിച്ചത്.
പ്രോട്ടോകോൾ അനുസരിച്ച് മാർപാപ്പയുടെ ആദ്യത്തെ ഔദ്യോഗിക കൂടിക്കാഴ്ച പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നടന്നു. തുടർന്ന് ഷെഡ്യൂൾ ചെയ്തിരിക്കുന്നത് അനുസരിച്ച് മതനേതാക്കന്മാരും ആയും സെമിനാരീ വിദ്യാർഥികളുമായും ഇറാഖി ക്രൈസ്തവ വിശ്വാസികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

തന്റെ അപ്പോസ്തോലിക യാത്രയുടെ രണ്ടാം ദിവസം ഇറാഖി ഷിയ ആത്മീയാചാര്യൻ ഗ്രാൻഡ് അയത്തോള അൽ സിസ്താനിയുള്ള ഫ്രാൻസിസ് മാർപാപ്പയുടെ കൂടിക്കാഴ്ച ഇറക്കി ചരിത്രത്തിലെ സുപ്രധാന നിമിഷമായിരുന്നു. 40 മിനിട്ട് നീണ്ട കൂടിക്കാഴ്ചയിൽ ന്യൂനപക്ഷളെ സംരക്ഷിക്കുന്നതിൽ മതനേതാക്കന്മാർ പങ്കുവഹിക്കുന്നു എന്നും,മറ്റ് ഇറാഖികൾ lക്കുള്ള പരിപൂർണ അവകാശങ്ങൾ ക്രിസ്ത്യാനികൾ ഉണ്ടെന്നുംഉള്ള ഗ്രാൻഡ് അയത്തോളയുടെ വാക്കുകൾ ഇറഖി ക്രൈസ്തവ സമൂഹത്തിന് പ്രതീക്ഷയാണ് പകർന്നത്.
തുടർന്ന് പൂർവ്വ പിതാവായ അബ്രഹാമിന്റെ ജന്മസ്ഥലമായ “ഉർ” സന്ദർശിച്ച മാർപാപ്പ ക്രിസ്ത്യാനികളും ജൂതന്മാരും മുസ്ളീങ്ങളും പങ്കെടുത്ത സാർവത്രിക മത സമ്മേളനത്തിലും പങ്കെടുത്തു.
സാഹോദര്യത്തിന്റ യും സമാധാനത്തിന്റയും ഐക്യദാർഢ്യ ത്തോടെ സമൂഹത്തെ പുനർനിർമിക്കാൻ ഇറഖ് അധികാരികളോട് മാർപാപ്പാ അഭ്യർത്ഥിച്ചു. ഐ ഐ എസ് ഭീകരാക്രമണത്തിൽ 48 പേർ കൊല്ലപ്പെട്ട സെന്റ് ജോസഫ് കത്തീഡ്രലിൽ വെച്ച് ഇറാഖിൽവെച്ചുള്ള തന്റെ പ്രഥമ ബലിയർപ്പണം മാർ പാപ്പ നടത്തി.
തുടർന്ന് വടക്കൻ ഇറാഖിലെ ഐഐഎസ് ശക്തികേന്ദ്രമായ മൊസോളിയും മാർപാപ്പ സന്ദർശനം നടത്തി. ഐ ഐ എസ് തീവ്രവാദികൾ അപമാനിച്ച പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തെ മാർപാപ്പ ആശിർവദിച്ചു.
എർബിനി ലേക്കുള്ള തന്റെ അപ്പോസ്തോലിക യാത്രയുടെ സമാപനത്തിൽ ഫ്രാൻസിസ് ഹരീരി സ്റ്റേഡിയത്തിൽ സൺഡേ മാസ്സ് ആഘോഷിച്ച മാർപാപ്പ ” ഇറാക്കി സഭ ജീവിച്ചിരിപ്പുണ്ടെന്നും പീഡനങ്ങളുടെ നടുവിൽ ക്രിസ്തുവിന്റെ വിശ്വസ്തരായ ജനതയാണ് ഇറാഖികൾ” എന്നും വെളിപ്പെടുത്തി.
“മത പരിവർത്തനം നടത്തുന്നവർആയിട്ട് അല്ല മറിച്ച് സേവനത്തിന്റ ശിഷ്യന്മാരായി ഓരോ ക്രിസ്ത്യാനികൾളുo മാറണമെന്നും അങ്ങനെ സുവിശേഷത്തിന് ഉത്തമ സാക്ഷികളാവേണമെന്നും” മാർപാപ്പ ഓർമിപ്പിച്ചു
” ഇറാഖി സഭ ദൈവകൃപയാൽ ക്രിസ്തുവിന്റെ കരുണയും പാപമോചനവും പ്രചരിപ്പിച്ചുകൊണ്ട് വളരുവാനും അതിനായി പ്രാർത്ഥിക്കുന്നു വെന്നും” വലിയ ഇടയൻ പറഞ്ഞു.
” നിങ്ങളുടെ ഇടയിൽ ഒരു തീർഥാടകൻ ആയി വരുവാനും നിങ്ങളുടെ വിശ്വാസത്തിന് സാക്ഷിയാവാൻ പരമ പിതാവ് അനുവദിച്ചതിനും മാർപാപ്പ നന്ദി പറഞ്ഞു..
ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനം ചരിത്ര നിമിഷങ്ങൾ ആയി കാലത്തിന്റെ യവനികയിൽ അടയാളപ്പെടുത്തുമ്പോൾ പീഡനങ്ങൾ ഏറ്റുവാങ്ങുന്ന ക്രൈസ്തവ സമൂഹത്തിന് പ്രതീക്ഷയുടെ പൊൻ കിരണമാണ് നൾകുന്നത്…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group