മാമ്മോദീസ സ്വീകരിച്ച ഓരോ വ്യക്തികളെയും പോലെ, സഭ ലോകത്തിലാണെന്നും അത് ലോകത്തിനുള്ളതാണെന്നും എന്നാൽ ലോകത്തിന്റേതല്ലെന്നും ഓർമ്മപ്പെടുത്തി മാർപാപ്പ.
സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിഷനറി പ്രീസ്റ്റ്സ് ഓഫ് റോയൽറ്റി ഓഫ് ക്രൈസ്റ്റിലെ അംഗങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടുള്ള സദസ്സിലാണ് മാർപാപ്പ ഇപ്രകാരം അനുസ്മരിപ്പിച്ചത്.
“മതനിരപേക്ഷത സഭയുടെ ഒരു മാനമാണ്. ഈ ലോകത്ത് ദൈവരാജ്യത്തിനു സാക്ഷ്യം വഹിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിന്റെ മനുഷ്യാവതാര രഹസ്യത്തിന് അനുസൃതമായി ഓരോരുത്തരും അവരവരുടെ ജീവിതാവസ്ഥ അനുസരിച്ച് ഈ ദൗത്യം നിർവഹിക്കണം. ഫ്രാൻസിസ്കൻ കാരിസമനുസരിച്ചു നയിക്കപ്പെടുന്ന ഈ പുരോഹിതസമൂഹം എളിമയിലും സംലഭ്യതയിലും സാഹോദര്യ ശുശ്രൂഷകളിലൂടെയും ദൈവരാജ്യത്തിന് സാക്ഷ്യം വഹിക്കണം“ മാർപാപ്പ ആഹ്വാനം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group