കൂട്ടായ്‍മയ്ക്ക് വേണ്ടി നിലകൊള്ളുന്ന അൽമായ പ്രസ്ഥാനങ്ങളാണ് സഭയ്ക്ക് ആവശ്യം : മാർ ജോസഫ് കല്ലറങ്ങാട്ട്

അൽമായസഭാ പ്രസ്ഥാനങ്ങൾ ദൈവജനത്തിന്റെ ക്ഷേമത്തിനും കൂട്ടായ്‍മയ്ക്കും വേണ്ടി നിലകൊള്ളണമെ ന്നും, അങ്ങനെയുള്ള അല്മായ പ്രസ്ഥാനങ്ങളാണ് ഇന്ന് സഭയ്ക്ക് ആവശ്യമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
സീറോമലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ നേതൃതല ഓൺലൈൻ യോഗത്തിൽ അദ്ധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാർത്ഥന, ജീവിതസാക്ഷ്യം, സുവിശേഷവത്ക്കരണം എന്നിവയിലൂടെ ചെറുപ്പക്കാരുടെ വിശ്വാസപോഷണത്തിനായി പ്രായമായവരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും മാർ കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
സഭാ ചരിത്രത്തിൽ മൺമറഞ്ഞുപോയ അൽമായ നേതാക്കളുടെ പ്രവർത്തനങ്ങൾ പഠിക്കുവാനും അവരെ
സ്മരിക്കുവാനും ഇന്നത്തെ വിശ്വാസികൾക്ക് ഉത്തരവാദിത്വമുണ്ടെന്നും മാർ ജോസഫ്കല്ലറങ്ങാട്ട് ഓർമ്മിപ്പിച്ചു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group