കർണാടക : ബാംഗ്ലൂരിൽ നിന്ന് 409 കിലോ മീറ്റർ അകലെ കർണ്ണാടകയിലെ ബെല്ലാരി രൂപതയിൽ കുടിയേറ്റക്കാരായ തൊഴിലാളികൾക്കുo നിർമ്മാണ മേഖലയുമായി പ്രവർത്തിക്കുന്നവർക്കുവേണ്ടിയും ദേവാലയം കൂദാശചെയ്തു. കൃഷ്ണ തുംഗഭദ്ര നദികൾക്കിടയിലായി നോർത്തിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.
ഉണ്ണീശോയുടെ നാമത്തിൽ സമർപ്പിക്കപ്പെട്ടിരിക്കുന്ന ദേവാലയത്തിന്റെ കൂദാശ ബിഷപ് ഹെന്റി ഡിസൂസ നിർവ്വഹിച്ചു. ബെല്ലാരി രൂപതയ്ക്ക് കിട്ടിയ വലിയ അനുഗ്രഹമാണ് ഈ ദേവാലയമെന്ന് ബിഷപ് ഹെന്റി പറഞ്ഞു. നിരവധി തൊഴിലാളികളുടെ പങ്കുവയ്ക്കലിന്റെ ഫലമായിട്ടാണ് ദേവാലയം ഉയർന്നിരിക്കുന്നതെന്നും ബിഷപ്പ് അനുസ്മരിച്ചു.
ബെല്ലാരി-റായ്ച്ചൂർ മിഷനിൽ 30ൽ അധികം വർഷം സേവനം ചെയ്ത ഐറീഷ് മിഷനറി ഫാ. പാട്രിക് ഡോലെയെയും ചടങ്ങിൽ അനുസ്മരിച്ചു. ദയാലു സ്വാമി എന്ന് അറിയപ്പെടുന്ന അദ്ദേഹം 1857 ൽ പണികഴിപ്പിച്ച ദേവാലയമാണ് ഇന്ന് സെന്റ് അന്തോണി കത്തീഡ്രലായി മാറിയിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group